ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബെന്‍സ് മുഖംമിനുക്കി പുതിയ ജിഎല്‍എ പുറത്തിറക്കി. 30.65 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ഈ വര്‍ഷം ബെന്‍സ് അവതരിപ്പിക്കുന്ന ഏഴാമത്തെ മോഡലാണ് പുതിയ ജിഎല്‍എ. പൂര്‍ണമായ ഇറക്കുമതി വഴി 2014-ലാണ് ജിഎല്‍എ ആദ്യമായി ഇന്ത്യയിലെത്തിയത്, വില പരമാവധി കുറയ്ക്കുന്നതിനായി തൊട്ടടുത്ത വര്‍ഷം പ്രാദേശികമായി അസംബ്ലിള്‍ ചെയ്യാനും ആരംഭിച്ചു. ഇതിനു ശേഷമാണ് രൂപം അല്‍പം മാറ്റി വിപണി പിടിക്കാന്‍ വീണ്ടും ജിഎല്‍എ എത്തിയത്.
ആഡംബര കോംപാക് എസ്.യു.വി ശ്രേണിയില്‍ ഔഡി ക്യൂ 3, ബിഎംഡബ്യു എക്‌സ് 1 എന്നിവരാണ് ജിഎല്‍എയുടെ മുഖ്യ എതിരാളികള്‍. എക്സ്റ്റീരിയര്‍ രൂപത്തില്‍ മാത്രമാണ് വാഹനത്തില്‍ പ്രകടമായ മാറ്റങ്ങളുള്ളത്. മെക്കാനിക്കല്‍ ഫീച്ചര്‍സ് പഴയപടി തുടരും. മുന്നിലെയും പിന്നിലെയും ബംമ്പറില്‍ മാറ്റമുണ്ട്. ഗ്രില്ലിനും പുതുമയുണ്ട്. ബൈ സിനോണ്‍ ഹെഡ്‌ലാംമ്പിന് പകരം എല്‍ഇഡി ഹെഡ്‌ലാംമ്പ് സ്ഥാനംപിടിച്ചു. എല്‍ഇഡി ടെയില്‍ലാംമ്പ് ഡിസൈനിലും മാറ്റമുണ്ട്. സൈഡ് പ്രൊഫൈല്‍ മുന്‍മോഡലിന് സമാനമാണ്. 18 ഇഞ്ചാണ് അലോയി വീല്‍ സ്‌പോര്‍ട്ടി ലുക്ക് നല്‍കും.
200 സ്‌പോര്‍ട്ട് - 32.20 ലക്ഷം രൂപ
200d സ്‌പോര്‍ട്ട് - 33.85 ലക്ഷം രൂപ
220d 4MATIC - 36.75 ലക്ഷം രൂപ
200d സ്റ്റൈല്‍, 200 സ്‌പോര്‍ട്ട്, 200d സപോര്‍ട്ട്, 220d 4MATIC എന്നീ നാല് വകഭേദങ്ങളില്‍ 2017 ജിഎല്‍എ ലഭ്യമാകും. 200d ഡീസല്‍ പതിപ്പ് 134 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കുമേകും. 220d ഡീസല്‍ എഞ്ചിന്‍ 168 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കുമേകും. 181 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കുമേകുന്നതാണ് പെട്രോള്‍ എഞ്ചിന്‍. എല്ലാ പതിപ്പിലും 7 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 220d-യില്‍ മാത്രം ആള്‍ വീല്‍ ഡ്രൈവ് സ്റ്റാന്റേര്‍ഡായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.