ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വരുന്നതിന് മുമ്പെ ആഭ്യന്തര മോഡലുകള്‍ക്ക് മെഴ്‌സിഡീസ് ബെന്‍സ് വില വന്‍തോതില്‍ കുറച്ചു. ഒന്നര ലക്ഷം രൂപ മുതല്‍ ഏഴു ലക്ഷം രൂപ വരെയാണ് വിവിധ മെയ്ഡ് ഇന്‍ ഇന്ത്യ മോഡലുകളുടെ വിലയില്‍ ജര്‍മന്‍ നിര്‍മാതാക്കള്‍ കുറവു വരുത്തിയത്. CLA, GLA, C-Class, E-Class, S-Class, GLC, GLE, GLS, മെഴ്‌സിഡീസ് മേബാക്ക് എന്നീ ഒമ്പത് മെയ്ക്ക് ഇന്ത്യ മോഡലുകള്‍ക്കാണ് വില കുറച്ചത്. ആഡംബര കാറുകള്‍ക്ക് ജി.എസ്.ടി പ്രകാരം നേരത്തെയുണ്ടായിരുന്ന 50-55 ശതമാനം നികുതി 43 ശതമാനമാക്കി നിജപ്പെടുത്തിയിരുന്നു.
ബെന്‍സ് നിരയില്‍ ആകെ ശരാശരി 4 ശതമാനം വിലക്കുറവ് വരുത്താനാണ് കമ്പനിയുടെ തീരുമാനം. ജൂലായ് ഒന്ന് മുതലാണ് ജിഎസ്ടി നികുതി നിരക്ക് പ്രാബല്യത്തില്‍ വരുക, എന്നാല്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമാക്കാന്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുത്താനാണ് മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയുടെ തീരുമാനം. ജിഎസ്ടി രാജ്യത്തെ ആഡംബര കാര്‍ വിപണിക്ക് വന്‍ മുതല്‍ക്കൂട്ടാകുമെന്നും ബെന്‍സ് വ്യക്തമാക്കി. പൂര്‍ണമായും നിര്‍മിച്ച ഇറക്കുമതി ചെയ്യുന്ന മോഡലുകളുടെ വില സംബന്ധിച്ച കാര്യങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല.