ഓഫ് റോഡുകളെ കീഴടക്കാന്‍ ബെന്‍സ് ഇ ക്ലാസ് ഓള്‍ ടെറൈന്‍ എത്തി


2 min read
Read later
Print
Share

ഇ ക്ലാസ് സെഡാന്റെ ഓഫ്റോഡ് പതിപ്പാണ് ഇ ക്ലാസ് ഓള്‍ ടെറൈന്‍.

പ്രായഭേദമെന്യേ ഒരുപാട് ആളുകളുടെ ആവേശമാണ് ഓഫ് റോഡ് ഡ്രൈവിങ്. സാധാരണ വാഹനങ്ങള്‍ ഓഫ് റോഡുകള്‍ക്കായി രൂപം മാറ്റുന്നതും നമ്മുടെ നാട്ടില്‍ പതിവുള്ളതാണ്. എന്നാല്‍, വാഹനത്തില്‍ യാതൊരു മാറ്റവും വരുത്താതെ ആഡംബര ഓഫ് റോഡ് സവാരി ഒരുക്കുകയാണ് ബെന്‍സ് ഇ ക്ലാസ് ഓള്‍ ടെറൈന്‍.

ജി.എല്‍.ഇ. ശ്രേണി ആസ്പദമാക്കിയാണ് ബെന്‍സ് പുറത്തിറക്കിയ ഇ ക്ലാസ് ഓള്‍ ടെറൈന്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തി തുടങ്ങി. രാജ്യാന്തര വിപണിയിലും ഇ ക്ലാസ് സെഡാന്റെ ഓഫ്റോഡ് പതിപ്പാണ് ഇ ക്ലാസ് ഓള്‍ ടെറൈന്‍. കൂടിയ ഗ്രൗണ്ട് ക്ലിയറന്‍സിനൊപ്പം പുറംമോടിയിലും മാറ്റങ്ങളുമായാണ് ഇ ക്ലാസ് ഓള്‍ ടെറൈന്‍ എത്തിയിരിക്കുന്നത്.

ക്രോമിയം ഗ്രില്‍, മുന്‍ ബമ്പറിലെ സ്‌കിഡ് പ്ലേറ്റ്, വശങ്ങളില്‍ വീല്‍ ആര്‍ച്ചുകള്‍ക്ക് മുകളിലുള്ള കറുത്ത ക്ലാഡിങ് എന്നിവയാണ് ഇ ക്ലാസ് ഓള്‍ ടെറൈനിന് ഓഫ് വാഹനത്തിന്റെ ഭാവം പകരുന്നത്.

സില്‍വര്‍ ഫിനീഷിങ് റൂഫ് റെയിലുകള്‍, 19 ഇഞ്ച് അഞ്ച് സ്‌പോക്ക് അലോയ് വീലുകള്‍, വീല്‍ ആര്‍ച്ചുകളിലെ ക്ലാഡിങ്ങുകള്‍, ഇരട്ട എക്‌സ്‌ഫോസ്റ്റിലേക്ക് നീളുന്ന ബാക്ക് സ്‌കിഡ് പ്ലേറ്റ് എന്നിങ്ങനെ നീളുന്നു ഇ ക്ലാസ് ഓള്‍ ടെറൈന്റെ മറ്റ് പ്രത്യേകതകള്‍.

സ്റ്റാന്‍ഡേര്‍ഡ് വീല്‍ബേസ് മോഡലിനെ അടിസ്ഥാനപ്പെടുത്തിയാണെങ്കിലും പുതിയ ഇ ക്ലാസ് ഓള്‍ ടെറൈന് 116 മില്ലിമീറ്റര്‍ നീളം കുറവാണ്, വീല്‍ബേസ് 158 മില്ലിമീറ്ററും. എസ്റ്റേറ്റ് മോഡലായതുകൊണ്ട് നീണ്ട ബോഡി ഘടന കൂടുതല്‍ ബൂട്ട് സ്‌പേസ് നല്‍കുന്നുണ്ട്. 640 ലിറ്ററാണ് ബൂട്ട് സ്‌പേസ്. പിന്‍സീറ്റുകള്‍ മടക്കിവച്ചാല്‍ 1,820 ലിറ്ററായി കൂട്ടാം.

സ്റ്റാന്‍ഡേര്‍ഡ് ഇ ക്ലാസ് സെഡാന് സമാനമായ ഇന്റീരിയറാണ് ഇതിലുമുളളത്. കമാന്‍ഡ് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, എയര്‍ സസ്‌പെന്‍ഷന്‍, പനാരോമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിങ്, മൂന്നു സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വൈദ്യുത പിന്തുണയാല്‍ പ്രവര്‍ത്തിക്കുന്ന ടെയ്ല്‍ഗേറ്റ് മുതലായവ ഇ ക്ലാസ് ഓള്‍ ടെറൈന്റെ പ്രത്യേകതകളാണ്.

2.0 ലിറ്റര്‍ നാല് സിലിന്‍ഡര്‍ ഡീസല്‍ എന്‍ജിനാണ് ഇതിലുള്ളത്. 1950 സിസിയില്‍ 194 ബി.എച്ച്.പി. കരുത്തും 400 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണിതില്‍. ഓള്‍ ടെറൈന്‍, ഇന്‍ഡിവിജ്വല്‍ ഉള്‍പ്പെടെ അഞ്ച് ഡ്രൈവിങ് മോഡുകളുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram