മികവ് തുടരാന്‍ കരുത്തുറ്റ AMG എസ്.യു.വിയുമായി ബെന്‍സ് ഇന്ത്യയില്‍


1 min read
Read later
Print
Share

AMG G 633 എഡിഷന്‍ 463 പതിപ്പിന് 2.17 കോടി രൂപയും AMG GLS 63 പതിപ്പിന് 1.58 കോടി രൂപയുമാണ് പൂണെ എക്‌സ്‌ഷോറൂം വില.

ന്ത്യയില്‍ മികച്ച വില്‍പ്പന നടക്കുന്ന സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയിലേക്ക് മെഴ്‌സിഡിസ് ബെന്‍സ് പുതിയ രണ്ട് അംഗങ്ങളെ വിരുന്നിനെത്തിച്ചു. കമ്പനിയുടെ പെര്‍ഫോമെന്‍സ് സബ്-ബ്രാന്‍സ് AMG-ക്ക് കീഴിലാണ് രണ്ടു മോഡലുകളും നിരത്തിലെത്തിയത്. മെഴ്‌സിഡീസ്-AMG G 63 എഡിഷന്‍ 463, മെഴ്‌സിഡിസ്-AMG GLS 63 എന്നീ രണ്ട് കരുത്തുറ്റ മോഡലുകളാണ് ജര്‍മന്‍ നിര്‍മാതാക്കള്‍ പുതുതായി ഇങ്ങോട്ടെത്തിച്ചത്. ഇതോടെ ഇന്ത്യയില്‍ ബെന്‍സിന്റെ എസ്.യു.വി അംഗബലം എട്ടായി ഉയര്‍ന്നു.

AMG G 633 എഡിഷന്‍ 463 പതിപ്പിന് 2.17 കോടി രൂപയും AMG GLS 63 പതിപ്പിന് 1.58 കോടി രൂപയുമാണ് പൂണെ എക്‌സ്‌ഷോറൂം വില. മെഴ്‌സിഡീസിന്റെ ഐക്കണിക് മോഡല്‍ AMG G 63 എസ്.യു.വിയുടെ ലിമിറ്റഡ് എഡിഷന്‍ പതിപ്പാണ് AMG 633 എഡിഷന്‍ 463. കമ്പനിയുടെ ഡെസിക്‌നോ പ്ലാറ്റ്‌ഫോമിലാണ് ഇരുമോഡലിന്റെയും നിര്‍മാണം. ഈ ശ്രേണിയിലെ ഏറ്റവും വേഗതയേറിയ പെര്‍ഫോമെന്‍സ് എസ്.യു.വിയാണ് AMG GLS 63. വെറും 4.6 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഇവനാകും.

രണ്ട് മോഡലുകളുടെയും രൂപത്തിനൊത്ത മാസീവ് പവര്‍ എഞ്ചിന്‍ നല്‍കുന്നുണ്ട്. AMG G 63-യില്‍ 5.5 ലിറ്റര്‍ V8 സൂപ്പര്‍ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 5500 ആര്‍പിഎമ്മില്‍ 563 ബിഎച്ച്പി കരുത്തും 5000 ആര്‍പിഎമ്മില്‍ 760 എന്‍എം ടോര്‍ക്കുമേകും. 5.4 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവിരിക്കാം. AMG സ്പീഡ്ഷിഫ്റ്റ് പ്ലസ് 7G-ട്രോണിക് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 5.5 ലിറ്റര്‍ V8 ബൈ-ടര്‍ബോ എഞ്ചിനാണ് AMG GLS 63-യില്‍ ഉള്‍പ്പെടുത്തിയത്. 577 ബിഎച്ച്പി കരുത്തും 760 എന്‍എം ടോര്‍ക്കുമേകും ഈ എഞ്ചിന്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram