ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡിസ് ബെന്‍സിന്റെ പരീക്ഷണാത്മക സുരക്ഷാ വാഹനം ESF 2019 ഇന്ത്യയില്‍ അവതരിപ്പിച്ചു. കേന്ദ്ര ഗതാഗത ഉപരിതല വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ നടന്ന ഈ വര്‍ഷത്തെ സേഫ് റോഡ് സമ്മിറ്റിന്റെ രണ്ടാം എഡിഷനിലാണ് ESF 2019 പ്രദര്‍ശിപ്പിച്ചത്. അമ്പരപ്പിക്കുന്ന ടെക്‌നോളജിയും ഫീച്ചേഴ്‌സും ചേര്‍ന്നതാണ് ഈ പരീക്ഷണാത്മകത സുരക്ഷാ വാഹനം.
പുതിയ ബെന്‍സ് ജിഎല്‍ഇ എസ്.യു.വിയുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ വാഹനത്തിന്റെ നിര്‍മാണം. കഴിഞ്ഞ ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോ ഷോയിലായിരുന്നു ഈ മോഡല്‍ ബെന്‍സ് ആദ്യമായി അവതരിപ്പിച്ചത്. ഓട്ടോമാറ്റഡ് ഡ്രൈവിങ് സംവിധാനത്തോടെയുള്ള ഒരു പൂര്‍ണ ഗവേഷണ വാഹനമാണിത്. പ്ലഗ് ഇന്‍ ഹൈബ്രിഡാണ് ഇതിലെ പവര്‍ട്രെയ്ന്‍. മുന്നിലുള്ള ഏത് അപകടവും ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ വാഹനത്തിന് സാധിക്കും. റോഡിലുള്ള മറ്റു യാത്രക്കാരുടെ സുരക്ഷയ്ക്കും ബെന്‍സ് അതീവ പ്രധാന്യം നല്‍കുന്നുണ്ട്.
അഡ്വാന്‍സ്ഡ് റെസ്‌ട്രെയന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ റിട്രാക്ടബിള്‍ സ്റ്റിയറിങ് വീല്‍, പെഡല്‍സ്, പ്രൊജക്റ്റീവ് പാനല്‍സ് എന്നിവ വാഹനത്തിലുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ മറ്റുള്ള ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ നിരവധി വാണിങ് ലൈറ്റ് സംവിധാനം ബോഡിയിലുണ്ട്. ഡ്രൈവര്‍ക്ക് പുറമേ അപകടം സംഭവിച്ചാല്‍ പിന്‍സീറ്റ് യാത്രക്കാരുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ പുതിയ എയര്‍ബാഗ്, പ്രീ സേവ് ചൈല്‍ഡ് സിസ്റ്റം തുടങ്ങിയ നൂതന സുരക്ഷാ സംവിധാനങ്ങളും പരീക്ഷണാത്മക സുരക്ഷ വാഹനത്തിലുണ്ട്.
Content Highlights; mercedes benz experimental safety vehicle showcased in india
Share this Article
Related Topics