ജനപ്രീതിയുടെ കാര്യത്തില്‍ മാരുതിയുടെ മറ്റ് കാറുകള്‍ പോലെ അംഗീകാരം നേടിയിട്ടുള്ള വാഹനമാണ് വാഗണ്‍ആര്‍. കുറഞ്ഞ വിലയും ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സില്‍ ലഭിക്കുന്നതുമാണ് ഈ ഹാച്ച്ബാക്ക് ഇത്രയും ജനകീയമാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
പല തവണ മുഖം മിനുക്കിയും ലിമിറ്റഡ് എഡീഷനിലും എത്തിയിട്ടുള്ള വാഗണ്‍ആര്‍ ഈ ഉത്സവത്തിനും സ്‌പെഷ്യല്‍ എഡീഷന്‍ നിരത്തിലെത്തിച്ചിരിക്കുകയാണ്. മെക്കാനിക്കലായി മാറ്റങ്ങള്‍ വരുത്താതെ ലുക്കിലും സൗകര്യത്തിലും മാറ്റവുമായാണ് ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്.
എന്‍.എക്‌സ്.ഐ, വി.എക്‌സ്.ഐ വേരിയന്റുകളാണ് ലിമിറ്റഡ് എഡീഷനാക്കി അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഇന്റീരിയര്‍ കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്. വുഡന്‍ ഫിനീഷിങ് സെന്റര്‍ കണ്‍സോള്‍, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഡബിള്‍ ഡില്‍ പയിനീര്‍ മ്യൂസിക് സിസ്റ്റം എന്നിവയാണ് പ്രധാന മാറ്റം.
ഓറഞ്ച് ലൈനുകള്‍ നല്‍കിയിരിക്കുന്ന സ്റ്റിയറിങ് വീലും, ബ്ലാക്ക്, ക്രീം നിറത്തിലുള്ള സീറ്റുകളും റിവേഴ്‌സ് സെന്‍സറുകളും ലിമിറ്റഡ് എഡീഷന്‍ വാഗണ്‍ആറിന്റെ പ്രത്യേകതയാണ്. വശങ്ങളിലെ ഗ്രാഫിക്‌സ് ഡിസൈനും ബാക്കില്‍ നല്‍കിയിട്ടുള്ള സ്‌പോയിലറുമാണ് എക്സ്റ്റീരിയറിലെ പുതുമ.
ലിമിറ്റഡ് എഡിഷനാകുന്നതോടെ വിലയിലും നേരിയ മാറ്റമുണ്ടായിട്ടുണ്ട്. ലിമിറ്റഡ് എഡിഷന്‍ എല്‍.എക്‌സ്.ഐയ്ക്ക് 15,490 രൂപയും വി.എക്‌സ്.ഐക്ക് 25,490 രൂപയുമാണ് വില കൂടിയിട്ടുള്ളത്. 4.18 ലക്ഷം മുതല്‍ 5.39 ലക്ഷം രൂപ വരെയാണ് സാധാരണ വാഗണ്‍ആറിന്റെ എക്‌സ്‌ഷോറും വില.