കോംപാക്ട് എസ്.യു.വി ശ്രേണിയില്‍ മികച്ച വില്‍പ്പനയുള്ള വിറ്റാര ബ്രെസയുടെ പുതിയ AMT (ഓട്ടോമാറ്റഡ് മാനുവല്‍ ട്രാന്സ്മിഷന്) പതിപ്പ് മാരുതി പുറത്തിറക്കി. നാലു വകഭേദങ്ങളില്‍ ലഭ്യമാകുന്ന AMT മോഡലിന് 8.54 ലക്ഷം രൂപ മുതല്‍ 10.49 ലക്ഷം രൂപ വരെയാണ് ഡല്‍ഹി എക്സ്ഷോറൂം വില.
സ്വിഫ്റ്റ്, ഡിസയര്‍ എന്നിവയില്‍ ഉപയോഗിച്ച തരത്തിലുള്ള ഗിയര്‍ബോക്സാണ് ബ്രെസയിലും ഉള്‍പ്പെടുത്തിയത്. AMT ഗിയര്‍ബോക്സിന് പുറമേ പുതിയ ബ്രെസയുടെ ഡിസൈനിലും ചെറിയ മാറ്റങ്ങളുണ്ട്. ബ്ലാക്ക് ഫിനിഷ് അലോയി വീല്‍, ക്രോം ഫ്രണ്ട് ഗ്രില്‍, ഓള് ബ്ലാക്ക് ഇന്റീരിയര്‍ എന്നിവയാണ് പ്രധാന മാറ്റങ്ങള്‍. ടോപ് സ്പെക്കില്‍ ഓപ്ഷണലായി ഡ്യുവല്‍ ടോണ്‍ നിറവും നല്കി.
5 സ്പീഡ് AMT ട്രാന്സ്മിഷന് പുറമേ മെക്കാനിക്കല്‍ ഫീച്ചേഴ്സില് യാതൊരു മാറ്റവുമില്ല. 1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്ജിന് 4000 ആര്‍പിഎമ്മില്‍ 89 ബിഎച്ച്പി പവറും 1750 ആര്‍പിഎമ്മില്‍ 200 എന്‍എം ടോര്‍ക്കുമേകും. ഡ്യുവല്‍ എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഹൈ സ്പീഡ് അലേര്‍ട്ട്, റിവേഴ്സ് പാര്‍ക്കിങ് സെന്‍സര്‍ എന്നീ സുരക്ഷ സന്നാഹങ്ങള്‍ എല്ലാ ഓട്ടോമാറ്റിക് വകഭേദങ്ങളിലും സ്റ്റാന്റേര്‍ഡായി നല്കി.
പുതിയ ഓട്ടം ഓറഞ്ച് നിറത്തിലും വാഹനം സ്വന്തമാക്കാം. വിപണിയില്‍ മുഖ്യ എതിരാളിയായ ടാറ്റ നെക്സോണ്‍ AMT-യെക്കാള്‍ കുറഞ്ഞ വില ബ്രെസ AMT-ക്ക് അല്പം മുന്‍തൂക്കം നല്‍കാനാണ് സാധ്യത.
ബ്രെസ AMT വില (ഡല്‍ഹി എക്സ്ഷോറൂം)
ബ്രെസ VDi - 8.54 ലക്ഷം രൂപ
ബ്രെസ ZDi - 9.31 ലക്ഷം രൂപ
ബ്രെസ ZDi+ - 10.27 ലക്ഷം രൂപ
ബ്രെസ ZDi+ ഡ്യുവല്‍ ടോണ്‍ - 10.49 ലക്ഷം രൂപ
Content Highlights; Maruti Suzuki Vitara Brezza AMT launched In India