എയര്‍ബാഗിലെ തകരാര്‍; മാരുതി സ്വിഫ്റ്റും ഡിസയറും പരിശോധനയ്ക്കായി തിരിച്ചുവിളിക്കുന്നു


1 min read
Read later
Print
Share

മെയ് ഏഴിനും ജൂലൈ എട്ടിനുമിടയില്‍ നിര്‍മിച്ചിരിക്കുന്ന 1279 വാഹനങ്ങളാണ് തിരികെ വിളിച്ചിരിക്കുന്നത്.

ന്യൂഡല്‍ഹി: മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്ക്, സെഡാന്‍ മോഡലുകളായ സ്വിഫ്റ്റ്, ഡിസയര്‍ മോഡലുകള്‍ പരിശോധനയ്ക്കായി തിരിച്ചു വിളിക്കുന്നു. ഈ മോഡലുകളില്‍ നല്‍കിയിരിക്കുന്ന എയര്‍ബാഗില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.

മെയ് ഏഴിനും ജൂലൈ എട്ടിനുമിടയില്‍ നിര്‍മിച്ച 1279 വാഹനങ്ങളാണ് തിരിച്ചു വിളിച്ചിരിക്കുന്നത്. ഇതില്‍ 566 സ്വിഫ്റ്റും 713 ഡിസയറുമാണുള്ളത്. ഈ കാലയളവിൽ നിര്‍മിച്ച വാഹനങ്ങളുടെ ഉടമകള്‍ക്ക് മാരുതിയുടെ ഡീലര്‍മാര്‍ മുഖേന വാഹനം പരിശോധിക്കാം.

ചില വാഹനങ്ങളുടെ എയര്‍ബാഗില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനി വാഹനം തിരിച്ചു വിളിക്കുന്നതെന്നും വാഹന ഉടമകള്‍ക്ക് സൗജന്യ പരിശോധനയും തകരാര്‍ കണ്ടെത്തിയാല്‍ ആ പാര്‍ട്‌സ് മാറ്റി നല്‍കുമെന്നും മാരുതി സുസുക്കി പ്രസ്താവനയില്‍ അറിയിച്ചു.

ബ്രേക്ക് വാക്വം ഹോസിലെ തകരാറിനെ തുടര്‍ന്ന് കഴിഞ്ഞ മേയില്‍ മാരുതി 52,686 പുതിയ സ്വിഫ്റ്റും ബലേനൊയും തിരിച്ചു വിളിച്ചിരുന്നു.

Content Highlights: Maruti Suzuki Swift and Dzire Recalled in India Due to Airbag Defect

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

3 min

വമ്പുകാണിക്കാന്‍ എസ്.യു.വി പട വരുന്നു; ഹാരിയര്‍, കിക്ക്‌സ്, കാര്‍ലിനോ...

Dec 18, 2018


mathrubhumi

1 min

അമേരിക്കയിലെ ജനപ്രിയ എസ്.യു.വി ഫോര്‍ഡ് എക്‌സ്‌പ്ലോറര്‍ കൂടുതല്‍ കരുത്തില്‍

Jan 12, 2019