കിടിലന്‍ ലുക്കില്‍ മാരുതി സുസുക്കി എസ്-പ്രെസോ; ആദ്യ രേഖാചിത്രം പുറത്തുവിട്ടു


4.5 ലക്ഷം വരെ വില പ്രതീക്ഷിക്കാം.

മാരുതിയുടെ പുതിയ മിനി എസ്.യു.വി മോഡലായ എസ്-പ്രെസോയുടെ രൂപം വ്യക്തമാക്കുന്ന ആദ്യ രേഖാചിത്രം കമ്പനി പുറത്തുവിട്ടു. സെപ്റ്റംബര്‍ 30-നാണ് എസ്-പ്രെസോ മറനീക്കി അവതരിക്കുന്നത്. 2018 ഇന്ത്യ ഓട്ടോ എക്‌സ്‌പോയില്‍ വാഹനപ്രേമികളുടെ ശ്രദ്ധപിടിച്ചുപറ്റിയ ഫ്യൂച്ചര്‍ എസ് കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ മോഡലാണിത്‌. രേഖാചിത്രം പ്രകാരം കണ്‍സെപ്റ്റിനോട് നീതി പുലര്‍ത്തുന്ന രൂപം എസ്-പ്രെസോയ്ക്ക് അവകാശപ്പെടാനുണ്ട്.

'Espresso' കാപ്പിയില്‍ നിന്നാണ് S-Presso എന്ന പേര് മാരുതി തിരഞ്ഞെടുത്തത്. വലിയ എസ്.യു.വികളോട് കിടപിടിക്കുന്ന രൂപഘനടയിലാണ് എസ്-പ്രെസോ. ഹാര്‍ക്ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. ബോക്‌സി രൂപഘടന, ചെറുതാണെങ്കിലും ഉയര്‍ന്ന ബോണറ്റ്, മുന്നിലെയും പിന്നിലെയും വലുപ്പത്തിലുള്ള ബംമ്പര്‍, മസ്‌കുലാറായ വീല്‍ ആര്‍ച്ച്, ഗ്രില്ലിലെ ക്രോം ഫിനിഷിങ്, ബോഡി ക്ലാഡിങ് എന്നിവ എസ്-പ്രെസോയ്ക്ക് സ്‌പോര്‍ട്ടി പരിവേഷം നല്‍കും. ആള്‍ട്ടോയെക്കാള്‍ വലുതും ബ്രെസയേക്കാള്‍ കുഞ്ഞനുമാണ് എസ്-പ്രെസോ. 3665 എംഎം നീളവും 1520 എംഎം വീതിയും 1549 എംഎം/1564 എംഎം ഉയരവും 2380 എംഎം വീല്‍ബേസും വാഹനത്തിനുണ്ട്. 1170 കിലോഗ്രാമാണ് ഭാരം. 13, 14 ഇഞ്ച് വീലുകളില്‍ എസ്-പ്രെസോ ലഭ്യമാകും.

സ്മാര്‍ട്ട് കണക്ടിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍ എന്നിവ ഇന്റീരിയറിനെയും സമ്പന്നമാക്കും. ബിഎസ് 6 നിലവാരത്തിലുള്ള 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 68 ബിഎച്ച്പി പവറും 90 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിനില്‍ ലഭിക്കുക. 5 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. സ്റ്റാന്റേര്‍ഡ്, LXi, VXi, VXi+ എന്നീ വേരിയന്റുകളില്‍ ആറ് മാനുവല്‍, മൂന്ന് ഓട്ടോമാറ്റിക് വകഭേദങ്ങളുണ്ട്. 3.3 ലക്ഷം രൂപ മുതല്‍ 4.5 ലക്ഷം വരെ വില പ്രതീക്ഷിക്കാം. മാരുതി അരീന ഡീലര്‍ഷിപ്പുകള്‍ വഴിയാണ് എസ്-പ്രെസോയുടെ വിപണനം നടക്കുക.

Content Highlights; maruti suzuki s presso mini suv officially teased

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram