ഡീസലിന് പകരക്കാരനാകാന്‍ സിഎന്‍ജി; മരുതിയുടെ ചെറുഡീസല്‍ കാറുകള്‍ സിഎന്‍ജി ആയേക്കും


1 min read
Read later
Print
Share

മാരുതിയില്‍ നിന്ന് പുറത്തിറങ്ങുന്ന വാഹനങ്ങളില്‍ ഏകദേശം 23 ശതമാനവും ഡീസല്‍ എന്‍ജിന്‍ വാഹനങ്ങളാണ്.

ചെറിയ ഡീസല്‍ എന്‍ജിനുകള്‍ ബിഎസ്-6 നിലവാരത്തിലേക്ക് മാറുന്നത് ചെലവേറിയ പ്രക്രിയയാണെന്നും അതുകൊണ്ട് കരുത്തുകുറഞ്ഞ എന്‍ജിനുകള്‍ ബിഎസ്6 ആകില്ലെന്നും മാരുതി മുമ്പുതന്നെ അറിയിച്ചിരുന്നു. എന്നാല്‍, ഈ വാഹനങ്ങളെ സിഎന്‍ജിയിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് മാരുതി ഇപ്പോള്‍.

മാരുതിയില്‍ നിന്ന് പുറത്തിറങ്ങുന്ന വാഹനങ്ങളില്‍ ഏകദേശം 23 ശതമാനവും ഡീസല്‍ എന്‍ജിന്‍ വാഹനങ്ങളാണ്. ഡീസല്‍ എന്‍ജിന്‍ നിര്‍ത്തുന്നതോടെ ഉണ്ടാകാവുന്ന ആഘാതം സിഎന്‍ജി കൂടുതല്‍ സിഎന്‍ജി മോഡല്‍ നിരത്തിലെത്തിച്ച് മറികടക്കാനാകുമെന്നാണ് മാരുതിയുടെ കണക്കുകൂട്ടല്‍.

സിഎന്‍ജി വാഹന യുഗത്തിന്റെ ആരംഭമെന്നോണമാണ് മാരുതിയുടെ ഏറ്റവും മികച്ച മോഡലുകളായ വാഗണ്‍ആര്‍, ഡിസയര്‍, എര്‍ട്ടിഗ എന്നിവയുടെ സിഎന്‍ജി പതിപ്പുകള്‍ എത്തിച്ചിരിക്കുന്നത്. അടുത്ത വര്‍ഷത്തോടെ കൂടുതല്‍ സിഎന്‍ജി വാഹനങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് സൂചനകള്‍.

ഇന്ത്യയില്‍ സിഎന്‍ജി കരുത്തിലോടുന്ന 30 ലക്ഷം വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ഇതില്‍ കൂടുതലും ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ഉത്തര്‍പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ്. മാരുതിയില്‍ നിന്നുതന്നെ അഞ്ചുലക്ഷം സിഎന്‍ജി വാഹനങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

ഡീസല്‍ എന്‍ജിന്‍ വാഹനങ്ങളുടെ ഡിമാന്റ് വിലയിരുത്തിയായിരിക്കും ഇനി ബിഎസ്-6 ഡീസല്‍ എന്‍ജിനുകള്‍ വികസിപ്പിക്കൂക. പെട്രോള്‍, സിഎന്‍ജി വാഹനങ്ങള്‍ക്കായിരിക്കും മാരുതി ഇനി പ്രധാന്യം നല്‍കുക. ഇതിന് കൂടുതല്‍ സിഎന്‍ജി ഫില്ലിങ് സ്റ്റേഷനുകള്‍ വേണമെന്നും മാരുതി വിലയിരുത്തുന്നുണ്ട്.

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനായി 2020 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ ഇറങ്ങുന്ന വാഹനങ്ങള്‍ക്ക് ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനുകള്‍ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് നിര്‍മാതാക്കള്‍ ബിഎസ്-6 എന്‍ജിന്റെ പണിപ്പുരയിലാണ്.

Content Highlights: Maruti Small Diesel Cars Switch Over To CNG

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram