മാരുതി സുസുക്കിയുടെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലും എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്ക് കാറുമായ 'ആള്‍ട്ടോ'യ്ക്ക് ബി.എസ്.-6 മലിനീകരണ നിയന്ത്രണച്ചട്ടങ്ങള്‍ പാലിക്കുന്ന പതിപ്പ് അവതരിപ്പിച്ചു.
കരുത്തുറ്റ എന്‍ജിനും മികച്ച ഇന്ധനക്ഷമതയുമുള്ള ഇന്ത്യയിലെ ആദ്യ ബി.എസ്.-6 കംപ്ലൈന്റ് എന്‍ട്രി സെഗ്മെന്റ് കാറാണ് പുതിയ ആള്‍ട്ടോ.
ആന്റി-ലോക്ക് ബ്രേക്കിങ് (എ.ബി.എസ്.), ഇലക്ട്രോണിക് ബ്രേക്ക്, ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം (ഇ.ഡി.ബി.), റിവേഴ്സ് പാര്‍ക്കിങ് സെന്‍സര്‍, ഡ്രൈവര്‍ എയര്‍ബാഗ്, സ്പീഡ് അലേര്‍ട്ട് സിസ്റ്റം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയ പുതിയ സവിശേഷതകള്‍ വാഹനത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.
അപ്ടൗണ്‍ റെഡ്, സുപ്പീരിയര്‍ വൈറ്റ്, സില്‍ക്കി സില്‍വര്‍, ഗ്രാനൈറ്റ് ഗ്രേ, മൊജീറ്റോ ഗ്രീന്‍, സെറൂലിയന്‍ ബ്ലൂ എന്നീ ആറ് നിറങ്ങളില്‍ ലഭ്യമാണ്. നിലവിലെ മോഡലിനെക്കാള്‍ 30,000 രൂപയെങ്കിലും കൂടുതലാണ് പുതിയ വേരിയന്റുകള്‍ക്ക്. മൂന്നു വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്.
2.93 ലക്ഷം രൂപ, 3.5 ലക്ഷം രൂപ, 3.71 ലക്ഷം രൂപ എന്നിങ്ങനെയാണ് വേരിയന്റുകളുടെ എക്‌സ്-ഷോറൂം വില. 22.05 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.
Content Highlights: Maruti New Alto 800 Arrives to Dealerships