മാരുതിയുടെ അഭിമാന ഹാച്ച്ബാക്ക് മോഡലുകളായ സ്വിഫ്റ്റ്, വാഗണ്‍ആര്‍ കാറുകളുടെ ബിഎസ്-6 പെട്രോള്‍ എന്‍ജിന്‍ മോഡലുകള്‍ പുറത്തിറങ്ങി. മലിനീകരണം കുറഞ്ഞ പുതിയ എന്‍ജിന്‍ എത്തിയതോടെ വാഹനത്തിന്റെ വിലയിലും നേരിയ വര്‍ധനയുണ്ടായിട്ടുണ്ട്.
മാരുതി സ്വിഫ്റ്റിന് 5.14 ലക്ഷം രൂപ മുതല്‍ 8.89 ലക്ഷം രൂപ വരെയും 1.2 ലിറ്റര്‍ വാഗണ്‍ആറിന് 5.10 ലക്ഷം മുതല്‍ 5.91 ലക്ഷം വരെയും വാഗണ്‍ആര്‍ 1.0 ലിറ്റര്‍ വേരിയന്റിന് 4.34 ലക്ഷം മുതല്‍ 5.33 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.
എന്‍ജിന്‍ മാറിയതിനൊപ്പം ഇരു വാഹനങ്ങളിലും സുരക്ഷ സംവിധാനങ്ങളും കാര്യക്ഷമമാക്കിയിട്ടുണ്ട്. ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, ഹൈ സ്പീഡ് അലേര്‍ട്ട് തുടങ്ങിയവയാണ് സുരക്ഷയൊരുക്കുന്നത്.
ആള്‍ട്ടോ 800 ആണ് ബിഎസ്-6 എന്‍ജിനില്‍ മാരുതി പുറത്തിറക്കിയ ആദ്യ വാഹനം. മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് വാഹനമായ ബലേനൊയിലായിരിക്കും അടുത്തതായി ബിഎസ്-6 എന്‍ജിന്‍ ഘടിപ്പിക്കുകയെന്നാണ് സൂചനകള്‍.
1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് സ്വിഫ്റ്റ്, വാഗണ്‍ആര്‍ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ളത്. ഇത് 83 ബിഎച്ച്പി പവറും 115 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളില്‍ ഈ വാഹനം എത്തുന്നുണ്ട്.
വായു മലിനീകരണത്തിന്റെ തോത് നീയന്ത്രിക്കുന്നതിനായി 2020 ഏപ്രില്‍ ഒന്ന് മുതല്‍ പുറത്തിറങ്ങുന്ന വാഹനങ്ങളില്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ബിഎസ്-6 മോഡല്‍ ഒരുക്കിയിരിക്കുന്നത്.
Content Highlights: Maruti Introduce BS6 Engine In Swift and WagonR