റെക്കോര്‍ഡ് വേഗം; 44 മാസത്തിനുള്ളില്‍ മാരുതി ബലേനോ ആറ്‌ ലക്ഷം പിന്നിട്ടു


1 min read
Read later
Print
Share

നിലവില്‍ എ2 പ്ലസ് സെഗ്‌മെന്റില്‍ 27 ശതമാനം മാര്‍ക്കറ്റ് വിഹിതമുണ്ട് ബലേനോയ്ക്ക്.

രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയ്ക്ക് വില്‍പനയില്‍ പുതിയ റെക്കോര്‍ഡ്. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ ആറ് ലക്ഷം യുണിറ്റുകള്‍ വിറ്റഴിക്കുന്ന പ്രീമിയം ഹാച്ച്ബാക്ക് മോഡലെന്ന റെക്കോര്‍ഡാണ് ബലേനോ സ്വന്തമാക്കിയത്. 2015 ഒക്ടോബറില്‍ നിരത്തിലെത്തിയ ബലേനോ 44 മാസങ്ങള്‍ക്കുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്.

നിലവില്‍ എ2 പ്ലസ് സെഗ്‌മെന്റില്‍ 27 ശതമാനം മാര്‍ക്കറ്റ് വിഹിതമുണ്ട് ബലേനോയ്ക്ക്. നെക്സ്റ്റ് ജനറേഷന്‍ സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനത്തോടെ പുതിയ ബലേനോ മോഡലും അടുത്തിടെ മാരുതി പുറത്തിറക്കിയിരുന്നു. രാജ്യത്തെ ആദ്യ ബിഎസ് 6 പ്രീമിയം ഹാച്ച്ബാക്ക് മോഡലെന്ന ഖ്യാതിയും ഇതോടെ ബലനോയ്ക്ക് ലഭിച്ചിരുന്നു. ഹ്യുണ്ടായ് ഐ 20, ഫോക്‌സ്‌വാഗണ്‍ പോളോ, ഹോണ്ട ജാസ് എന്നിവയാണ് ബലേനോയുടെ മുഖ്യ എതിരാളികള്‍.

Content Highlights; Maruti Baleno, Baleno Sales Record, Baleno

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

വാഹനത്തില്‍ ഇനി ഒറ്റയക്ക നമ്പറില്ല; എന്നാലും KL-26-K-1 സ്വന്തമാക്കിയത് ഏഴ് ലക്ഷത്തിന്

Nov 13, 2018


mathrubhumi

തരംഗമാകാന്‍ പുത്തന്‍ വാഗണ്‍ ആര്‍, ബുക്കിങ് ആരംഭിച്ചു; വില നാലര ലക്ഷം മുതല്‍?

Jan 14, 2019


mathrubhumi

1 min

അമേരിക്കയിലെ ജനപ്രിയ എസ്.യു.വി ഫോര്‍ഡ് എക്‌സ്‌പ്ലോറര്‍ കൂടുതല്‍ കരുത്തില്‍

Jan 12, 2019