കുഞ്ഞന്‍ 'ഇലക്ട്രിക് e2o പ്ലസ്' കാറുമായി മഹീന്ദ്ര


P2, P4, P6, P8 എന്നീ നാലു വേരിയന്റുകളില്‍ ലഭ്യമാകുന്ന മോഡലിന് 5.46-8.46 ലക്ഷമാണ് വിപണി വില

ലക്ട്രിക് വാഹന നിരയിലേക്ക് മഹീന്ദ്രയുടെ വക വീണ്ടുമൊരു കുഞ്ഞന്‍ കാര്‍ 'e2o പ്ലസ്' നിരത്തിലെത്തി. ഇലക്ട്രിക് കരുത്തില്‍ മഹീന്ദ്രയുടെ ഇലക്ട്രിക് വാഹന വിഭാഗമായ മഹീന്ദ്ര ഇലക്ട്രിക് ഈ വര്‍ഷം പുറത്തിറക്കുന്ന മൂന്നാമത്തെ വാഹനമാണിത്. e-വെരിടോ (കാര്‍), e- സുപ്രോ (വാന്‍) എന്നിവയാണ് നേരത്തെ പുറത്തിറക്കിയവ.

ഡബിള്‍ ഡോര്‍ മോഡലായ e2o ഹാച്ച്ബാക്കിന്റെ ഫോര്‍ ഡോര്‍ വകഭേദമായാണ് പുതിയ e2o പ്ലസ് വിപണിലെത്തുന്നത്. P2, P4, P6, P8 എന്നീ നാലു വേരിയന്റുകളില്‍ ലഭ്യമാകുന്ന മോഡലിന് 5.46-8.46 ലക്ഷമാണ് വിപണി വില. നിലവില്‍ ഇന്ത്യയില്‍ മാത്രമാണ് e2o പ്ലസ് വില്‍പ്പനയ്‌ക്കെത്തുന്നത്.

P2, P4, P6 വേരിയന്റുകളില്‍ 19kW ഇലക്ട്രിക് മോട്ടറിനൊപ്പം 48 V ബാറ്ററിയാണുള്ളത്, ഇത് വാഹനത്തിന് 70 എന്‍എം ടോര്‍ക്കും നല്‍കും. p 8 വേരിയന്റില്‍ 72V ബാറ്ററിയില്‍ 30kW ഇലക്ട്രിക് മോട്ടോര്‍ 91 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ടോപ് വേരിയന്റില്‍ ഒന്നര മണിക്കൂറില്‍ ബാറ്ററി ഫുള്‍ ചാര്‍ജാകുമെന്നാണ് കമ്പനിയുടെ വാഗ്ദ്ധാനം.

കാര്‍ കുഞ്ഞന്‍ ആണെങ്കിലും മഹീന്ദ്രയുടെ മുഖമുദ്രയായ മസില്‍മാന്‍ ലുക്ക് നല്‍കുന്നതാണ് ഫ്രണ്ട് ഗ്രില്‍. നീളം മുന്‍ മോഡലില്‍നിന്ന്‌ 310 എംഎം വര്‍ധിപ്പിച്ച് 3590 എംഎം ആക്കി ഉയര്‍ത്തി. 300 എംഎം വില്‍ബേസും വര്‍ധിപ്പിച്ചിട്ടുണ്ട്. ടച്ച് സ്‌ക്രീന്‍ മോണിറ്റര്‍ സിസ്റ്റത്തില്‍ ജിപിഎസ് സൗകര്യത്തോടെയുള്ള നാവിഗേഷന്‍ സംവിധാനവും ലഭ്യമാണ്.

ബാറ്ററി 10 ശതമാനത്തില്‍ താഴെയുള്ളപ്പോള്‍ മുന്‍ മോഡലിനെക്കാള്‍ 7-10 കിലോമീറ്റര്‍ അധികം സഞ്ചരിക്കാനുള്ള ചാര്‍ജും e2o പ്ലസ് നല്‍കുന്നുണ്ട്. ലിഥിയം അയേണ്‍ ബാറ്ററി ടോപ് വേരിയന്റിന് മണിക്കൂറില്‍ 85 കിലോമീറ്ററിന്റെ പരമാവധി വേഗതയാണ് നല്‍കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram