8 ലക്ഷത്തില്‍ താഴെയുള്ള മികച്ച 5 കാറുകള്‍


3 min read
Read later
Print
Share

ദീപാവലി ഉത്സവവേളയില്‍ പുതിയ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 8 ലക്ഷത്തില്‍ തഴെ ബജറ്റില്‍ വാങ്ങാവുന്ന മികച്ച 5 കാറുകളെ പരിചയപ്പെടാം...

ദീപാവലി ഉത്സവ വേളയില്‍ ഒരു കാര്‍ വാങ്ങിക്കാന്‍ നിങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ടോ ? എന്നാല്‍ 4 ലക്ഷത്തിനും 8 ലക്ഷത്തിനും ഇടയില്‍ വിപണി വിലയുള്ള മികച്ച 5 വാഹനങ്ങളെ പരിചയപ്പെടാം...

1. ഹ്യുണ്ടായി​എലൈറ്റ് I 20

കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി ഫളൂയിഡിക് ഡിസൈനോടെ പുറത്തിറക്കിയ ഹാച്ച്ബാക്ക് മോഡലായിരുന്നു എലൈറ്റ് ഐ 20. കംഫോര്‍ട്ടബില്‍ സീറ്റിങ് സൗകര്യങ്ങള്‍ക്കൊപ്പം ഈ ശ്രേണിയിലെ മികച്ച ഇന്റീരിയര്‍ രൂപഭംഗിയാണ് എലൈറ്റ് ഐ 20-യെ വ്യത്യസ്തമാക്കുന്നത്. സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി ഈ ശ്രേണിയില്‍ 6 എയര്‍ബാഗ് സഹിതം വിപണിയിലെത്തിയ ഏക മോഡലും I 20 ആണ്.

  • വില - 5.73 ലക്ഷം
  • വേരിയന്റ് - Era 1.2
  • ഫ്യുവല്‍ ടൈപ്പ് - പെട്രോള്‍
  • എഞ്ചിന്‍ കപ്പാസിറ്റി - 1396 സിസി
  • മൈലേജ് - 13.3 കിലോ മീറ്റര്‍
  • 10 ശതമാനം പലിശയില്‍ വാഹന വിലയുടെ 80 ശതമാനം ലോണ്‍ എടുത്താല്‍ (4.58 ലക്ഷം) അടയ്ക്കേണ്ട EMI തുക - 14,656 (3 വര്‍ഷം), 9651 (5 വര്‍ഷം)
  • റീസെയില്‍ വാല്യൂ - 3.1 ലക്ഷം (അഞ്ചു വര്‍ഷത്തിന് ശേഷം)

2. മാരുതി സുസുക്കി ബൊലേനോ

മാരുതിയുടെ മികച്ച വില്‍പ്പനയുള്ള മോഡലുകളിലൊന്നാണ് ബൊലേനോ. ഡ്യുവല്‍ എയര്‍ബാഗ്, അന്റി ലോക്കിങ് ബ്രേക്കിങ് സംവിധാനം തുടങ്ങി സുരക്ഷ സൗകര്യങ്ങളോടെ വിപണിയിലെത്തിയ ബൊലേനോ ചുരുങ്ങിയ കാലയളവില്‍ തന്നെ വിപണി കീഴക്കിയിരുന്നു.

  • വില - 5.48 ലക്ഷം
  • വേരിയന്റ് - 1.2 Sigma
  • ഫ്യുവല്‍ ടൈപ്പ് - പെട്രോള്‍
  • എഞ്ചിന്‍ കപ്പാസിറ്റി - 1197 സിസി
  • മൈലേജ് - 17.8 കിലോ മീറ്റര്‍
  • 10 ശതമാനം പലിശയില്‍ വിലയുടെ 80 ശതമാനം ലോണ്‍ എടുത്താല്‍ (4.38 ലക്ഷം) അടയ്ക്കേണ്ട EMI തുക - 14016 (3 വര്‍ഷം), 9229 (5 വര്‍ഷം)
  • റീ സെയില്‍ വാല്യൂ - 3.06 ലക്ഷം

3. മാരുതി സുസുക്കി വിറ്റാര ബ്രെസ

നിരത്തിലെത്തി 6 മാസത്തിനുള്ളില്‍ എസ്.യു.വി ശ്രേണിയില്‍ മാര്‍ക്കറ്റ് ലീഡറാവുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ഈ നേട്ടം നിഷ്പ്രയാസം സ്വന്തം പേരിലാക്കിയ മോഡലാണ് മാരുതിയുടെ ബ്രെസ. അഗ്രസ്സീവ് ലുക്കിന് പ്രാധാന്യം നല്‍കി ഒരുക്കിയ ബ്രെസയുടെ ഡബില്‍ ടോണ്‍ കളര്‍ സ്‌കീം വാഹനത്തിന് കൂടുതല്‍ സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നതാണ്.

  • വില - 7.48 ലക്ഷം
  • വേരിയന്റ് - LDi
  • ഫ്യുവല്‍ ടൈപ്പ് - ഡീസല്‍
  • എഞ്ചിന്‍ കപ്പാസിറ്റി - 1248 സിസി
  • മൈലേജ് 20.8 കിലോമീറ്റര്‍
  • 10 ശതമാനം പലിശയില്‍ വിലയുടെ 80 ശതമാനം ലോണ്‍ എടുത്താല്‍ (5.98 ലക്ഷം) അടയ്ക്കേണ്ട EMI - 19136 (3 വര്‍ഷം), 12601 (5 വര്‍ഷം)
  • റീ സെയില്‍ വാല്യൂ - 4.19 ലക്ഷം

4. മാരുതി സുസുക്കി സ്വിഫ്റ്റ്

വിപണിയിലെത്തി 11 വര്‍ഷങ്ങള്‍ക്കു ശേഷവും വന്‍ വില്‍പ്പന നേടി മുന്നേറുന്ന ഹാച്ച്ബാക്കുകളിലൊന്നാണ് മാരുതിയുടെ സ്വിഫ്റ്റ്. ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന എക്‌സ്റ്റീരിയര്‍ രൂപമാണ് സ്വിഫ്റ്റിനെ ഇത്രയധികം ജനപ്രീയമാക്കിയത്. ഇതിനൊപ്പം നിരത്തിലെ മികച്ച പെര്‍ഫോമെന്‍സും മോഡലിന്റെ മൂല്യം വര്‍ദ്ധിപ്പിച്ചു.

  • വില - 4.99 ലക്ഷം
  • വേരിയന്റ് - LXI ഓപ്ഷണല്‍
  • ഫ്യുവല്‍ ടൈപ്പ് - പെട്രോള്‍
  • എഞ്ചിന്‍ കപ്പാസിറ്റി - 1197 സിസി
  • മൈലേജ് - 15.6 കിലോ മീറ്റര്‍
  • 10 ശതമാനം പലിശയില്‍ (3.99 ലക്ഷം) ലോണ്‍ എടുത്താന്‍ അടയ്‌ക്കേണ്ട EMI - 12768 (3 വര്‍ഷം), 8408 (5 വര്‍ഷം)
  • റീ സെയില്‍ വാല്യൂ - 2.92 ലക്ഷം

5. മഹീന്ദ്ര KUV 100

ചെറു എസ്.യു.വി സെഗ്മെന്റില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര നിരത്തിലെത്തിച്ച കരുത്തനാണ് KUV 100. ഈ ശ്രേണിയില്‍ 6 സീറ്റര്‍ സൗകര്യത്തോടെ വിപണിയിലെത്തിയ ഏക മോഡലുമാണിത്‌. 15 ലക്ഷത്തോളം വില മതിക്കുന്ന എസ്.യു.വി വാഹനങ്ങളോട് കിടപിടിക്കുന്ന എക്‌സ്റ്റീരിയര്‍ ലുക്ക് തന്നെയാണ് വാഹനത്തിന്റെ മുഖ്യ സവിശേഷത.

  • വില - 5.21 ലക്ഷം
  • വേരിയന്റ് - mFALCON G80 K4
  • ഫ്യുവല്‍ ടൈപ്പ് - പെട്രോള്‍
  • എഞ്ചിന്‍ കപ്പാസിറ്റി - 1198 സിസി
  • മൈലേജ് - 15.5 കിലോ മീറ്റര്‍
  • 4.16 ലക്ഷം ലോണ്‍ എടുത്താല്‍ അടയ്‌ക്കേണ്ട EMI (10 % പലിശ) - 13312 (3 വര്‍ഷം), 8766 (5 വര്‍ഷം)
  • റീ സെയില്‍ വാല്യൂ - 2.86 ലക്ഷം (5 വര്‍ഷങ്ങള്‍ക്ക് ശേഷം)

Note - (വാഹനങ്ങളുടെ വില കോഴിക്കോട് എക്‌സ്‌ഷോറൂം വില അനുസരിച്ച്, എല്ലാ മോഡലും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, മൈലേജ് (സിറ്റി ഡ്രൈവില്‍) ഓട്ടോമാറ്റിക് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ARAI ) കണക്കനുസരിച്ച്)

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram