മെയ്ഡ് ഇന്‍ ഇന്ത്യ ബെന്‍സ് ജിഎല്‍സി


1 min read
Read later
Print
Share

ജിഎല്‍സി 220 ഡി 4 മാറ്റിക് സ്റ്റൈല്‍, 220 ഡി 4 മാറ്റിക് സ്‌പോര്‍ട്ട്, ജിഎല്‍സി 300 4 മാറ്റിക് സ്‌പോര്‍ട്ട് എന്നിങ്ങനെ മൂന്നു വേരിയന്റുകളിലാണ് ജിഎല്‍സി നിരത്തിലെത്തുന്നത്

ര്‍മന്‍ ആഢംബര വാഹന നിര്‍മാതാക്കളായ ബെന്‍സ്, ഇന്ത്യന്‍ നിര്‍മിത ബെന്‍സ് ജിഎല്‍സി പുറത്തിറക്കി. കമ്പനി രാജ്യത്ത് അവതരിപ്പിക്കുന്ന ഒമ്പതാമത്തെ പ്രാദേശിക നിര്‍മിത ആഢംബര വാഹനമാണിത്. ആഗോള വിപണിയില്‍ മെഴ്‌സിഡസ്‌ ബെന്‍സ് ഏറ്റവും കൂടുതല്‍ വിറ്റഴിച്ചിട്ടുള്ള മോഡലുകളിലൊന്നാണ് ജിഎല്‍സി.

2016 തുടക്കത്തില്‍ ഇന്ത്യന്‍ നിരത്തിലെത്തിയ ജിഎല്‍സി പ്രതീക്ഷിച്ചതിലും കൂടുതല്‍ വിപണനം സ്വന്തമാക്കിയതോടെയാണ് പ്രാദേശികമായി തന്നെ നിര്‍മിക്കാന്‍ മെഴ്‌സിഡസ്‌ ബെന്‍സ് തീരുമാനിച്ചത്. കമ്പനിയുടെ പൂണെയിലെ നിര്‍മാണ ശാലയിലാണ് ഈ ആഢംബര വീരന്റെ നിര്‍മാണം.

ജിഎല്‍സി 220 ഡി 4 മാറ്റിക് സ്റ്റൈല്‍, 220 ഡി 4 മാറ്റിക് സ്‌പോര്‍ട്ട്, ജിഎല്‍സി 300 4 മാറ്റിക് സ്‌പോര്‍ട്ട് എന്നിങ്ങനെ മൂന്നു വേരിയന്റുകളിലാണ് ജിഎല്‍സി നിരത്തിലെത്തുന്നത്. ഇതില്‍ 220 ഡി സ്‌റ്റൈല്‍ മോഡലിന്റെ വില ഏകദേശം 2 ലക്ഷത്തോളം കമ്പനി കുറച്ചിട്ടുണ്ട്. സി ക്ലാസ് മോഡലുമായി ഏറെ സാമ്യമുള്ളതാണ് ജിഎല്‍സിയുടെ ഇന്റീരിയര്‍ രൂപം.

1995 മുതല്‍ ബെന്‍സ് പ്രാദേശികമായി രാജ്യത്ത് വാഹനങ്ങള്‍ നിര്‍മിക്കുന്നുണ്ട്. ഇ ക്ലാസ്, എസ് ക്ലാസ്, സി ക്ലാസ് എന്നീ സെഡാനുകളും ജിഎല്‍ഇ, ജിഎല്‍എ, സിഎല്‍എ എന്നീ എസ്.യു.വി കാറുകളും നേരത്തെ കമ്പനി പ്രാദേശികമായി ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്. പെട്രോള്‍-ഡീസല്‍ വേരിയന്റുകളില്‍ വാഹനം ലഭ്യമാകും. ഡീസല്‍ പതിപ്പില്‍ 2143 സിസി ഫോര്‍ സിലിണ്ടര്‍ എഞ്ചിന്‍ 170 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും നല്‍കും. പെട്രോള്‍ പതിപ്പില്‍ 1991 സിസി ഫോര്‍ സിലിണ്ടര്‍ എഞ്ചിന്‍ 245 ബിഎച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കുമാണ് നല്‍കുക.

ജിഎല്‍സി വിപണി വില

300 4 മാറ്റിക് സ്‌പോര്‍ട്ട് - 51.90 ലക്ഷം
220 ഡി 4 മാറ്റിക് സ്റ്റൈല്‍ - 47.90 ലക്ഷം
220 ഡി 4 മാറ്റിക് സ്‌പോര്‍ട്ട് - 51.50 ലക്ഷം

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram