ഇന്ത്യയിലെ മുന്‍നിര വാഹനനിര്‍മാതാക്കളായ മാരുതിയും ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ യൂബറും കൈകോര്‍ക്കുന്നു. രാജ്യത്തെ ടാക്‌സി ഡ്രൈവര്‍മാരുടെ എണ്ണം 10 ലക്ഷമാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇരു കമ്പനികളും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
മൂന്നു വര്‍ഷത്തിനുള്ളില്‍ 30000 കൊമേഴ്‌സ്യല്‍ ഡ്രൈവര്‍മാരെ തിരഞ്ഞെടുത്ത് മാരുതി പരിശീലനം നല്‍കും. 'ഊബര്‍ഷാന്‍' എന്ന് പേരിട്ടിരിക്കുന്ന സംരംഭം ഹൈദരാബാദ്, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ തുടക്കമിട്ടിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ മുംബൈ, ബെംഗളൂരു, അഹമ്മദാബാദ്, പൂണെ എന്നീ നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
യൂബറിന് നിലവില്‍ രാജ്യത്ത് 4 ലക്ഷം ഡ്രൈവര്‍ പാര്‍ട്ട്ണര്‍മാരാണുള്ളത് ഇതില്‍ പകുതി മാത്രമാണ് എല്ലാ മാസവും ആക്ടീവായുള്ളത്. ഓണ്‍ലൈന്‍ ടാക്‌സി സേവനരംഗത്ത് യൂബറിന്റെ മുഖ്യ എതിരാളികളായ ഒല കഴിഞ്ഞ ആഴ്ചയാണ് മഹീന്ദ്രയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നത്. വാഹന വില്‍പ്പന, വായ്പ എന്നീ മേഖലകളിലായി രണ്ടു വര്‍ഷത്തിനുള്ളില്‍ 2600 കോടി രൂപയുടെ ബിസിനസാണ് ഒല-മഹീന്ദ്ര സഹകരണത്തിലുടെ ഇരു കമ്പനികളും ലക്ഷ്യമിടുന്നത്.