ഫോര്‍ഡ് ഇനി ഒറ്റയ്ക്കല്ല, മഹീന്ദ്ര-ഫോര്‍ഡ് കൂട്ടുകെട്ടില്‍ പുതിയ കമ്പനി


1 min read
Read later
Print
Share

പുതുതായി ആരംഭിക്കുന്ന കമ്പനിയുടെ ഓഹരികളില്‍ 51 ശതമാനം മഹീന്ദ്രയ്ക്കും 49 ശതമാനം ഫോര്‍ഡിനുമായിരിക്കും.

മേരിക്കന്‍ വാഹനനിര്‍മാതാക്കളായ ഫോര്‍ഡിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി മഹീന്ദ്രയുടെ കൂട്ട്. ഫോര്‍ഡ് തനിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയും മഹീന്ദ്രയുമായി ചേര്‍ന്ന് പൂതിയ കമ്പനി ആരംഭിക്കാനൊരുങ്ങുകയാണെന്നുമാണ് സൂചനകള്‍.

പുതുതായി ആരംഭിക്കുന്ന കമ്പനിയുടെ ഓഹരികളില്‍ 51 ശതമാനം മഹീന്ദ്രയ്ക്കും 49 ശതമാനം ഫോര്‍ഡിനുമായിരിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പുതിയ കമ്പനിക്ക് രൂപം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ഫോര്‍ഡിന് ഇന്ത്യയിലുള്ള ആസ്തികള്‍ പുതിയ കമ്പനിയിലേക്ക് മാറ്റുന്നതിനൊപ്പം ജീവനക്കാരെ ഈ കമ്പനിയുടെ ഭാഗമാക്കും. ഇപ്പോള്‍ ഫോര്‍ഡിന്റെ വാഹനങ്ങള്‍ സ്വന്തം മേല്‍വിലാസത്തില്‍ തന്നെയാണ് ഇന്ത്യയില്‍ എത്തുന്നത്. എന്നാല്‍, പുതിയ കമ്പനി രൂപപ്പെടുന്നതോടെ ഇതില്‍ മാറ്റം വന്നേക്കും.

ആഗോളതലത്തില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന കമ്പനിയാണെങ്കിലും ഇന്ത്യയില്‍ മൂന്ന് ശതമാനമാണ് ഫോര്‍ഡിന്റെ വിപണി വിഹിതം. ഈ അവസ്ഥയെ മറികടക്കുന്നതിനും സ്വാധീന ശക്തി വര്‍ധിപ്പിക്കുന്നതിനുമാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ട്.

ജിഎം മോട്ടോഴ്‌സ് പോലെ പൂര്‍ണമായി പ്രവര്‍ത്തനം അവസാനിപ്പിക്കാതെ മറ്റൊരു കമ്പനിയുടെ ഭാഗമായി ഇന്ത്യയില്‍ സാന്നിധ്യം നിലനിര്‍ത്തുകയെന്ന നയമാണ് ഫോര്‍ഡ് സ്വീകരിക്കുന്നത്. ഇത് ഭാവിയില്‍ മടങ്ങിയെത്തുന്നതിനുള്ള സാധ്യത നല്‍കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

ഈ നീക്കം ഫോര്‍ഡിന്റെ നിലവിലെ ഉപയോക്താക്കളെ ഒരുതരത്തിലും ബാധിക്കില്ല. അവര്‍ക്ക് സര്‍വീസ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ പുതിയ കമ്പനിയിലൂടെ ലഭ്യമാക്കും.

Content Highlights: Mahindra-Ford JV: Ford to end independent operations in India

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram