ഇന്ത്യന്‍ വാഹന വിപണി കൈപ്പിടിയില്‍ ഒതുക്കാനുള്ള തീവ്ര ശ്രമത്തിലാണ് ആഭ്യന്തര വാഹന നിര്‍മാതാക്കളായ മഹീന്ദ്ര. ഇതിന്റെ ഭാഗമായി കൊറിയന്‍ വാഹന നിര്‍മാതാക്കളായ സാങ്‌യോങിനെ ഒപ്പം കൂട്ടി കൂടുതല്‍ വാഹനങ്ങള്‍ മഹീന്ദ്ര നിരത്തിലെത്തിക്കും.
2011-ല്‍ സാങ്‌യോങിന്റെ 72 ശതമാനം ഓഹരികളും മഹീന്ദ്ര സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മഹീന്ദ്ര-സാങ്‌യോങ് കൂട്ടുകെട്ടില്‍ ഇന്ത്യയിലെത്തിയ വാഹനമാണ് റെക്‌സ്റ്റോണ്‍. ഈ വാഹനത്തിന്റെ രണ്ടാം തലമുറ മഹീന്ദ്ര ആള്‍ട്ടുറാസ് ജി4 എന്ന പേരില്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
വിദേശ കമ്പനികളുമായുള്ള കൂട്ടുകെട്ടില്‍ കൂടുതല്‍ വാഹനം പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതിന്റെ ആദ്യചുവടുവയ്പ്പാണ് ആള്‍ട്ടുറാസ് ജി4.
വൈകാതെ തന്നെ ഫോര്‍ഡ്-മഹീന്ദ്ര കൂട്ടുകെട്ടിലുള്ള വാഹനം ഇന്ത്യന്‍ നിരത്തിലെത്തുമെന്നും മഹീന്ദ്രയുടെ മേധാവി അറിയിച്ചു.
ഈ സാമ്പത്തിക വര്‍ഷം മഹീന്ദ്ര മൂന്ന് വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് മുമ്പ് അറിയിച്ചിരുന്നു. ഇതില്‍ മരാസോ, ആള്‍ട്ടുറാസ് തുടങ്ങിയ വാഹനം പുറത്തിറങ്ങി കഴിഞ്ഞു. കോംപാക്ട് എസ്‌യുവി ശ്രേണയില്‍ എസ്201 എന്ന കോഡ് നമ്പര്‍ നല്‍കിയിരിക്കുന്ന വാഹനമാണ് ഇനി വരാനുള്ളത്.
സാങ്‌യോങിന്റെ എക്‌സ്100 പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മഹീന്ദ്ര-സാങ്‌യോങ് കൂട്ടുകെട്ടില്‍ വികസിപ്പിച്ചതാണ്. മറ്റ് കമ്പനികളുമായി സഹകരിച്ച് വാഹനം പുറത്തിറക്കുന്നത് ഉത്പാദന ചിലവ് കുറയ്ക്കുമെന്നാണ് മഹീന്ദ്രയുടെ വിലയിരുത്തല്‍.
Content Highlights: Mahindra To Use SsangYong Cars To Expand Product Portfolio In India