ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കാനൊരുങ്ങുന്നു. അടുത്ത സാമ്പത്തിക വര്‍ഷം പകുതിയോടെയാണ് മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കാനൊരുങ്ങുന്നത്. കെയുവി 100-ന്റെ മാതൃകയിലായിരിക്കും പുതിയ വാഹനവും എത്തുക.
മഹീന്ദ്രയില്‍ നിന്ന് പുറത്തിറങ്ങിയ എല്ലാ എസ്‌യുവികളുടെയും ഇലക്ട്രിക് മോഡല്‍ പുറത്തിറക്കുമെന്ന് മഹീന്ദ്രയുടെ മേധാവി പവന്‍ ഗോയങ്ക അറിയിച്ചിരുന്നു. 2019-ല്‍ രണ്ട് ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കുമെന്നും അതില്‍ ഒന്ന് കെയുവിയാകാനാണ് സാധ്യതയെന്നും അദ്ദേഹം അറിയിച്ചിരുന്നു.
നിലവില്‍ ഇ2ഒ, ഇ-വെറിറ്റോ ഇലക്ട്രിക് സെഡാന്‍ എന്നീ രണ്ട് കാറുകള്‍ മഹീന്ദ്ര ഇലക്ട്രികും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും പുറത്തിറക്കുന്നുണ്ട്. ഇതിന് പുറമെ, കമേഷ്യൽ വെഹിക്കിള്‍ സെഗ്മെന്റില്‍ ഇ-സുപ്രോയും ഇറക്കുന്നുണ്ട്. എന്നാല്‍, വരും വര്‍ഷങ്ങളില്‍ മഹീന്ദ്ര പുറത്തിറക്കുന്ന എല്ലാ പാസഞ്ചര്‍ വാഹനങ്ങളുടെയും ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനാണ് കമ്പനിയുടെ ശ്രമം.
Content Highlights: Mahindra To Launch Its Electric SUV In The First Half Of FY 2019-20