അപ്രതീക്ഷിതമായുണ്ടായ സ്വപ്‌ന സാക്ഷാത്കാരത്തിന്റെ സന്തോഷത്തിലാണ് ലാഫെമേയുടെ സിഇഒയായ നിലൂഫര്‍ ഷെരീഫ്. ആഡംബര സ്‌പോര്‍ട്‌സ് കാറായ ലംബോര്‍ഗിനി ഭാര്യയ്ക്ക് സമ്മാനമായി നല്‍കിയത് നിലൂഫറിന്റെ ഭര്‍ത്താവ് രോഹിത്താണ്.
നിലൂഫറിന്റെ മാത്രമല്ല റോഹിതിന്റെയും ഏറെകാലമായുള്ള സ്വപ്‌നമായിരുന്ന ലംബോര്‍ഗിനി. അത് സ്വന്തമാക്കാന്‍ സാധിച്ചതിലുള്ള സന്തോഷം ലംബോര്‍ഗിനി പുറത്തിറക്കിയ വീഡിയോയിലൂടെ അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്.
ലംബോര്‍ഗിനി ഹുറാകാന്റെ എല്‍പി 610-4 എന്ന മോഡലാണ് റോഹിതും നിലൂഫറും സ്വന്തമാക്കിയിരിക്കുന്നത്. ലംബോര്‍ഗിനിയുടെ ബെംഗളൂരുവിലെ ഡീലര്‍ഷിപ്പില്‍ എത്തിയാണ് ഇവര്‍ സൂപ്പര്‍ കാര്‍ വീട്ടിലേക്ക് എത്തിച്ചത്.
ഏകദേശം 3.63 കോടി രൂപയാണ് ഹുറാകാന് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. എന്നാല്‍, റോഡ് ടാക്‌സ്, ഇന്‍ഷുറന്‍സ് എന്നിവയുള്‍പ്പെടെ അഞ്ച് കോടി രൂപയോളം ഈ വാഹനത്തിന് ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്.
5.2 ലിറ്റര്‍ വി-10 പെട്രോള്‍ എന്‍ജിന്‍ കരുത്തുപകരുന്ന ഈ വാഹനം 5204 സിസിയില്‍ 602 ബിഎച്ച്പി പവറും 560 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്.
Content Highlights: Lamborghini Huracan LP 610-4