എന്‍ഡേവറിനും ഫോര്‍ച്യൂണറിനും പുതിയ എതിരാളി; കിയ ടെല്യുറൈഡ് ഇന്ത്യയിലേക്ക്


1 min read
Read later
Print
Share

വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് ഇവിടെ അസംബിള്‍ ചെയ്തായിരിക്കും ടെല്യുറൈഡ് നിരത്തുകളിലെത്തുകയെന്നാണ് സൂചന.

സെല്‍റ്റോസ് എന്ന എസ്‌യുവിയിലൂടെ ഇന്ത്യന്‍ നിരത്തുകളില്‍ ഗംഭീര തുടക്കമാണ് കിയ നടത്തിയിരിക്കുന്നത്. ഇനി നാല് മോഡലുകളാണ് മാസ് എന്‍ട്രിക്ക് ഒരുങ്ങിയിരിക്കുന്നതെന്നാണ് സൂചന. ഇതില്‍, ഇന്ത്യക്കാരെ ഞെട്ടിക്കാന്‍ ഒരുങ്ങുന്ന വാഹനമാണ് കിയ ടെല്യുറൈഡ് എന്നാണ് വിവരം.

ടൊയോട്ടയുടെ ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡേവര്‍ തുടങ്ങിയ വാഹനങ്ങളുടെ കളത്തിലേക്കായിരിക്കും ടെല്യുറൈഡ് എത്തുക. എന്നാല്‍, വിദേശത്തുനിന്ന് ഇറക്കുമതിചെയ്ത് ഇവിടെ അസംബിള്‍ ചെയ്തായിരിക്കും ടെല്യുറൈഡ് നിരത്തുകളിലെത്തുകയെന്നാണ് സൂചന.

ഇന്ത്യയിലെ പ്രധാന എതിരാളികളെക്കാള്‍ കരുത്തനാണ് ടെല്യുറൈഡ്. 3.8 ലിറ്റര്‍ വി6 പെട്രോള്‍ എന്‍ജിനാണ് ഇപ്പോള്‍ വിദേശനിരത്തുകളിലുള്ള ടെല്യുറൈഡിന് കരുത്തേകുന്നത്. 290 ബിഎച്ച്പി പവറും 355 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്.

ഓള്‍ വീല്‍ ഡ്രൈവ് മോഡലായ ഈ എസ്‌യുവി അല്‍പ്പം വലിപ്പം കൂടിയ വാഹനവുമാണ്. 5000 എംഎം നീളവും 1990 എംഎം വീതിയും 1750 എംഎം ഉയരവുമാണ് ഈ വാഹനത്തിനുള്ളത്. 2900 എംഎം എന്ന ഉയര്‍ന്ന വീല്‍ബേസും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്.

ആഡംബര ഭാവവും തലയെടുപ്പുമുള്ള വാഹനമാണ് ടെല്യുറൈഡ്. കിയ ബാഡ്ജിങ്ങ് നല്‍കിയുള്ള ക്രോമിയം ഗ്രില്ലും കുത്തനെയുള്ള ഗ്രില്ലും, ഡിആര്‍എല്ലും സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള മസ്‌കുലര്‍ ബമ്പറും എല്‍ഇഡി ഫോഗ്‌ലാമ്പുമാണ് മുന്‍വശത്തെ അലങ്കരിക്കുന്നത്.

നേര്‍ത്ത ടയറുകളും ബ്ലാക്ക് ഫിനീഷ് അലോയി വീലുകളും ക്രോമിയം ഫിനീഷ് നല്‍കിയിട്ടുള്ള സ്ട്രിപ്പുമാണ് വശങ്ങളെ ശ്രദ്ധേയമാക്കുന്നത്. ബുമറാങ്ങ് ഷേപ്പിലുള്ള എല്‍ഇഡി ടെയില്‍ ലൈറ്റും ടെല്യുറൈഡ് ബാഡ്ജിങ്ങും ഡ്യുവല്‍ ടോണ്‍ ബമ്പറും പിന്‍വശത്തെ ആകര്‍ഷകമാക്കുന്നുണ്ട്.

Content Highlights: Kia Telluride Might Come To India To Compete With Fortuner and Endeavour

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram