ഇന്ത്യയിലുള്ള വാഹനനിര്‍മാതാക്കളിലേക്ക് ഒരു നാമം കൂടി എഴുതി ചേര്‍ത്തിരിക്കുകയാണ്. കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ അവരുടെ പ്രവര്‍ത്തനം ഇന്ത്യയിലും ആരംഭിച്ചു. കിയ സെല്‍റ്റോസ് എന്ന വാഹനത്തിലൂടെയാണ് കിയ ഇന്ത്യയിലേക്ക് ചുവടുവച്ചിരിക്കുന്നത്. വ്യാഴാഴ്ച ഡല്‍ഹിയില്‍ വെച്ച് നടന്ന ചടങ്ങിലാണ് കിയയുടെ ആദ്യ വാഹനം ഇന്ത്യയിലെ വാഹനപ്രേമികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. എന്നാല്‍, ഈ വര്‍ഷം അവസാനത്തോടെ മാത്രമേ ഈ വാഹനം വിപണിയിലെത്തൂ.
മികച്ച സ്റ്റൈലിലും നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും ശക്തമായ സുരക്ഷയുടെയും അകമ്പടിയോടെയാണ് കിയ ഇന്ത്യന്‍ നിരത്തിലേക്കുള്ള ആദ്യ വാഹനം പുറത്തിറക്കിയിരിക്കുന്നത്. ഇതിന് പുറമെ, ഇന്ത്യയില്‍ എത്തുന്ന ആദ്യ മോഡല്‍ മുതല്‍ തന്നെ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലാണെന്നതും കിയയുടെ പ്രത്യേകതയായി നിര്‍മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്.
ടൈഗര്‍ നോസ് ഗ്രില്‍, എല്‍ഇഡി ഹെഡ്ലാമ്പ്, ഡിആര്‍എല്‍, ബമ്പറിന്റെ താഴെ ഭാഗത്ത് നല്‍കുന്ന എല്‍ഇഡി ഫോഗ്ലാമ്പ്, സില്‍വര്‍ ഫിനീഷ് സ്‌കിഡ് പ്ലേറ്റ് എന്നിവ മുന്‍വശത്തെ ആകര്‍ഷകമാക്കും. 18 ഇഞ്ച് മള്‍ട്ടി സ്‌പോക്ക് അലോയി വീലും ഡ്യുവല്‍ ടോണ്‍ നിറവും സെല്‍റ്റോസിനെ വ്യത്യസ്തമാക്കും. സ്പോട്ടി ഭാവമാണ് പിന്‍ഭാഗത്തിന് നല്‍കിയിട്ടുള്ളത്. ക്രോമിയം സ്ട്രിപ്പില്‍ ബന്ധിപ്പിച്ചിട്ടുള്ള എല്‍ഇഡി ടെയ്ല്‍ലാമ്പ്, ഷാര്‍ക്ക് ഫിന്‍ ആന്റിന, ബാക്ക് സ്പോയിലര്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് എന്നിവ പിന്‍ഭാഗത്തെ ആകര്‍ഷകമാക്കും.
കണക്ട്റ്റഡ് കാര്‍ എന്നതും കിയ സെല്‍റ്റോസിന് യോജിച്ച വിശേഷണമാണ്. യുവിഒ കണക്ട് എന്ന സാങ്കേതികവിദ്യയിലൂടെ 37 സ്മാര്‍ട്ട് ഫീച്ചറുകളാണ് ഈ വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്. നാവിഗേഷന്‍, സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി, വെഹിക്കിള്‍ മാനേജ്‌മെന്റ്, റിമോട്ട് കണ്‍ട്രോള്‍, കണ്‍വീനിയന്‍സ് എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് 37 ഫീച്ചറുകള്‍ ഒരുക്കിയിരിക്കുന്നത്. 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇതിലുള്ളത്.
നോര്‍മല്‍, ഇക്കോ, സ്‌പോര്‍ട്ട് എന്നീ ഡ്രൈവിങ് മോഡുകള്‍ക്കൊപ്പം 1.4 ലിറ്റര്‍ ടര്‍ബോ ജിഡിഐ പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് സെല്‍റ്റോസ് എത്തിയിട്ടുള്ളത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍, ആറ് സ്പീഡ് സിവിടി, ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമാണ് ഇതിലുള്ളത്.
മികച്ച സുരക്ഷ സംവിധാനങ്ങളുടെ അകമ്പടിയോടെയാണ് ഈ വാഹനം സെല്‍റ്റോസ് എത്തിയിട്ടുള്ളത്. ആറ് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ഇഎസ്‌സി, എച്ച്എസി, വിഎസ്എം എന്നിവയാണ് സുരക്ഷ ഒരുക്കുന്നത്. ഇതിനൊപ്പം റെയിന്‍ സെന്‍സിങ് വൈപ്പറുകളും ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പും നിരവധി സെന്‍സറുകളുമാണ് ഈ എസ്‌യുവിയിലുള്ളത്. അതേസമയം വില സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
Content Highlights: Kia Seltos Launched In India