ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന സര്‍ക്കാര്‍ ഉദ്യമത്തിന് കരുത്ത് പകര്‍ന്ന് കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്സും ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കിയയുടെ ഇലക്ട്രിക് വാഹനവും അടുത്ത വര്‍ഷം നിരത്തുകളിലെത്തും. സോള്‍ എന്ന മോഡലായിരിക്കും കിയയുടെ ആദ്യ ഇലക്ട്രിക് വാഹനം.
കിയ വിദേശ നിരത്തുകളിലെത്തിച്ചിട്ടുള്ള സോള്‍ ഹാച്ച്ബാക്കിനെയാണ് ഇലക്ട്രിക് കാറാക്കി മാറ്റിയിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജിങ്ങില്‍ 450 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ വാഹനത്തിന് കരുത്ത് പകരുന്നത് 198 ബിഎച്ച്പി പവറും 395 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ്.
സ്‌പോര്‍ട്ടി ഭാവങ്ങള്‍ നല്‍കി ബോക്‌സി ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള വാഹനമാണ് സോള്‍. നേര്‍ത്ത ഗ്രില്ല്, എല്‍ഇഡി ഹെഡ്‌ലാമ്പ്, മസ്‌കൂലര്‍ ബമ്പര്‍, ബമ്പറില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഡിആര്‍എല്‍, 17 ഇഞ്ച് അലോയി വീല്‍, സ്‌റ്റൈലിഷ് ടെയ്ല്‍ലാമ്പ് എന്നിവ ചേര്‍ന്നതാണ് സോളിന്റെ പുറംഭാഗം.
ബ്ലാക്ക്-ബേജ് നിറങ്ങളിലാണ് ഇന്റീരിയര്‍. 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ലെതര്‍ ഫിനീഷിങ്ങ് ഡാഷ്‌ബോര്‍ഡ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹീറ്റഡ് സീറ്റ് എന്നിവയാണ് ഇന്റീരിയറിലെ ഫീച്ചറുകള്‍.
2025-ഓടെ 16 ഇലക്ട്രിക് കാറുകള്‍ ഇന്ത്യന്‍ നിരത്തിലെത്തിക്കുമെന്നാണ് കിയ ഉറപ്പുനല്‍കിയിരിക്കുന്നത്. ഇതിന് പുറമെ, സോള്‍ ഇലക്ട്രിക്കല്‍ കാറിന്റെ ഓട്ടോണമസ് വാഹനത്തിന്റെ നിര്‍മാണവും കമ്പനിയുടെ പരിഗണനയിലുണ്ട്.
Content Highlights: Kia Launch Soul Electric In India