ഒരൊറ്റ വാഹനം കൊണ്ട് ഇന്ത്യന്‍ നിരത്തില്‍ ക്ലെച്ച് പിടിച്ച വാഹന നിര്‍മാതാക്കളാണ് കിയ. സെല്‍റ്റോസ് നിരത്തുകളില്‍ തരംഗമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രണ്ടാമത്തെ വാഹനത്തിന്റെ പണിപ്പുരയിലാണ് കിയയെന്നാണ് അഭ്യൂഹനങ്ങള്‍.
ഇന്ത്യന്‍ വാഹനലോകത്തെ നിലവിലെ റെക്കോഡുകളെല്ലാം ഭേദിച്ച് കുതിക്കുന്ന ഹ്യുണ്ടായി വെന്യുവിനോട് മത്സരിക്കാനായിരിക്കും കിയയുടെ അടുത്ത വാഹനം എത്തുകയെന്നാണ് റിപ്പോര്‍ട്ട്. വെന്യുവിന്റെ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് ഈ വാഹനവും.
പ്ലാറ്റ്‌ഫോം മാത്രമല്ല വെന്യുവിന് സമാനമായി രണ്ട് പെട്രോള്‍ എന്‍ജിനുകളിലും ഒരു ഡീസല്‍ എന്‍ജിനിലുമായിരിക്കും ഈ വാഹനവും പുറത്തിറങ്ങുക. ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷന്‍ പതിപ്പുകളും ഉണ്ടാകുമെന്നാണ് സൂചനകള്‍.
വെന്യുവുമായി സാമ്യം അവകാശപ്പെടാന്‍ കഴിയാത്ത ഡിസൈനായിരിക്കും ഈ വാഹനത്തിന്. പ്രീമിയം വാഹനങ്ങളോട് കിടപിടിക്കുന്ന സ്റ്റൈലും സൗകര്യങ്ങളും ഈ വാഹനത്തില്‍ ഉള്‍ക്കൊള്ളിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. 2020 ഓട്ടോ എക്‌സ്‌പോയില്‍ ഈ മിനി സ്‌മോള്‍ എസ്‌യുവി കിയ പവലിയനിലെ സാന്നിധ്യമായേക്കും.
മസ്‌കുലാര്‍ ബോണറ്റ്, ടൈഗര്‍ നോസ് ഗ്രില്‍, വീല്‍ ആര്‍ച്ച് എന്നിവ ഈ വാഹനത്തിലും പ്രതീക്ഷിക്കാം. ലൈന്‍ ഡിപ്പാര്‍ച്വര്‍ വാര്‍ണിങ്, ബ്ലൈന്റ് സ്പോര്‍ട്ട് ഡിറ്റെക്ഷന്‍, കൊളിഷന്‍ അലേര്‍ട്ട് തുടങ്ങി സുരക്ഷാ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്.
വെന്യുവിലേതുപോലെ നിരവധി സാങ്കേതിക സംവിധാനങ്ങളുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്മെന്റ് സിസ്റ്റമായിരിക്കും ഇന്റീരിയറിലെ പ്രത്യേകത. ഇതില്‍ ഇന്റര്‍ഫെയ്‌സ്, ക്ലൗഡ് ബേസ്ഡ് സര്‍വീസുകളും കിയ വാഹനത്തിന്റെ പ്രത്യേകതയാകും.
Content Highlights: Kia Compact SUV India Launch in 2020, Rivals Hyundai Venue