കിയയുടെ ഇന്ത്യയിലെ കുതിപ്പ് സെക്കന്‍ഡ് ലാപ്പിലേക്ക് കടക്കുകയാണ്. ഇത്തവണ കിയ കളത്തിലിറങ്ങുന്നത് എംപിവി ശ്രേണിയെ പിടിച്ചടക്കാന്‍ കരുത്തുള്ള കാര്‍ണിവല്‍ എന്ന വാഹനമാണ്. 2020 ജനുവരിയില്‍ നിരത്തിലെത്താനൊരുങ്ങുന്ന ഈ വാഹനത്തിന്റെ ബുക്കിങ്ങ് ആരംഭിച്ചതായാണ് സൂചന.
വിദേശ നിരത്തുകളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ സാന്നിധ്യമറിയിച്ചിട്ടുള്ള ഈ വാഹനം ആഡംബരത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണ്. 27 ലക്ഷം മുതല്‍ 36 ലക്ഷം രൂപ വരെ ഓണ്‍റോഡ് വില പ്രതീക്ഷിക്കുന്ന വാഹനത്തിന്റെ ഇന്ത്യയിലെ ഏക എതിരാളി ടൊയോട്ട ഇന്നോവ ക്രിസ്റ്റയാണ്.
ഇന്നോവ ക്രിസ്റ്റയെക്കാള്‍ വലുപ്പക്കാരനാണ് കാര്‍ണിവല്‍. 5115 എംഎം നീളവും 1985 എംഎം വീതിയും 1740 എംഎം ഉയരവും 3060 എംഎം വീല്‍ബേസുമാണ് കാര്‍ണിവലിനുള്ളത്. ഏഴ്, എട്ട്, പതിനൊന്ന് എന്നീ സീറ്റ് ഓപ്ഷന്‍ വിദേശത്തുള്ള കാര്‍ണിവലിനുണ്ടെങ്കിലും ഏഴ് സീറ്റര്‍ കാര്‍ണിവലാണ് ഇന്ത്യയിലെത്തുക.
ക്രോം ആവരണം നല്‍കിയിരിക്കുന്ന ഗ്രില്ല്, പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, ഡിആര്‍എല്‍, ഫോഗ് ലാമ്പ്, ചെറിയ എയര്‍ഡാം എന്നിവ ഉള്‍പ്പെടുന്നതാണ് കാര്‍ണിവലിന്റെ മുഖം. 17 ഇഞ്ച് അലോയ് വീല്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, സ്‌കിഡ് പ്ലേറ്റ് എന്നിവ എക്സ്റ്റീരിയറിലെ മറ്റ് അലങ്കാരങ്ങളാണ്. രണ്ടാം നിരയിലെ ഡോര്‍ വശങ്ങളിലേക്ക് തുറക്കുന്നതാണ്.
UVO കണക്ടഡ് കാര്‍ ടെക്‌നോളജിയാണ് ഇന്റീരിയറിന്റെ പ്രത്യേകത. അഞ്ച് വിഭാഗങ്ങളിലായി 37 സുരക്ഷാ ഫീച്ചറുകളാണ് ഇതിലുള്ളത്. ഇതിനുപുറമെ, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ്-ഹീറ്റഡ് സംവിധാനമുള്ള സീറ്റ്, പവര്‍ ടെയ്ല്‍ഗേറ്റ് എന്നിവ ഇന്റീരിയറിലെ പുതുമയാകും.
എട്ട് എയര്‍ബാഗുകള്‍, എ.ബി.എസ്, ഇ.എസ്.സി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറും ക്യാമറയും ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ അസിസ്റ്റ് എന്നിങ്ങനെ നീളുന്നതാണ് സുരക്ഷാ സൗകര്യങ്ങള്‍.
2.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനായിരിക്കും കാര്‍ണിവലിന് കരുത്ത് പകരുന്നത്. ഇത് 196 ബിഎച്ച്പി പവറും 441 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനായിരിക്കും ഇതില്‍ നല്‍കുക.
Content Highlights: Kia Carnival MPV To Launch In January