ജാഗ്വര്‍ ഐ-പേസ് ഇലക്ട്രിക് ജര്‍മന്‍ കാര്‍ ഓഫ് ദ ഇയര്‍


1 min read
Read later
Print
Share

ഇലക്ട്രിക് വാഹനങ്ങളുടെ ശ്രേണിയില്‍ ഐ-പേസ് കാഴ്ച വയ്ക്കുന്ന കരുത്തും സ്റ്റൈലുമാണ് ഈ അവാര്‍ഡിലേക്ക് നയിച്ചത്.

ബ്രിട്ടണ്‍ വാഹന നിര്‍മാതാക്കളായ ജാഗ്വര്‍ നിരത്തിലെത്തിച്ചിട്ടുള്ള ഇലക്ട്രിക് പെര്‍ഫോമന്‍സ് എസ്‌യുവിയായ ഐ-പേസ് ഇലക്ട്രികിന് ജര്‍മന്‍ കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം. 59 കാറുകളില്‍ നിന്നാണ് ഐ-പേസ് ഇലക്ട്രിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

ഇലക്ട്രിക് വാഹനങ്ങളുടെ ശ്രേണിയില്‍ ഐ-പേസ് കാഴ്ച വയ്ക്കുന്ന കരുത്തും സ്റ്റൈലുമാണ് ഈ അവാര്‍ഡിലേക്ക് നയിച്ചത്. ഓട്ടോമൊബൈല്‍ മേഖലയില്‍ പ്രാവിണ്യം തെളിയിച്ച 12 മാധ്യമ പ്രവര്‍ത്തകരുടെ സമിതിയാണ് ഐ-പേസിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

പ്രമുഖ നിര്‍മാതാക്കളില്‍ നിന്നുള്ള വാഹനം എന്നതിലുപരി ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ശ്രമിക്കാതെ കരുത്തും സ്റ്റൈലും സംയോജിപ്പിച്ചതാണ് ഐ-പേസിനെ അവാര്‍ഡിനര്‍ഹമാക്കിയതെന്ന് ജൂറി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

വാഹനത്തില്‍ നല്‍കിയിരിക്കുന്ന ഡിസൈന്‍, കാര്യക്ഷമത, റൈഡിങ്, ഹാന്റിലിങ്, ഓരോ മോഡലിന്റെയും സ്വീകര്യത എന്നിവയായിരുന്നു അവാര്‍ഡ് തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം.

ജാഗ്വര്‍ ആദ്യമായി നിരത്തിലെത്തിച്ച സമ്പൂര്‍ണ ഇലക്ട്രിക് വാഹനമായിരുന്നു ഐ-പേസ്. ഈ അവാര്‍ഡിന് പുറമെ, ഐ-പേസ്, ഇ-പേസ് എന്നീ മോഡലുകള്‍ വിമന്‍സ് വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിനുള്ള പട്ടികയിലും ഇടംനേടിയിട്ടുണ്ട്. നവംബര്‍ 12-നാണ് ഇതിലെ വിജയികളെ പ്രഖ്യാപിക്കുക.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram