ഒറ്റത്തവണ ചാര്‍ജിലൂടെ 480 കിലോമീറ്റര്‍; ജാഗ്വാറിന്റെ ഇലക്ട്രിക് ഐ-പേസ് 2020-ല്‍ ഇന്ത്യയിലെത്തും


1 min read
Read later
Print
Share

400 പിഎസ് പവറും 696 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 90 കിലോവാട്ട് ലിതിയം അയേണ്‍ ബാറ്ററിയാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്.

സ്വന്തം കരുത്തും പെര്‍ഫോമന്‍സും യുറോപ്യന്‍ കാര്‍ ഓഫ് ദി ഇയര്‍, വേള്‍ഡ് ഇലക്ട്രിക് കാര്‍ ഓഫ് ദ ഇയര്‍ തുടങ്ങിയ അവാര്‍ഡുകള്‍ നേടിയെടുത്ത ഇലക്ട്രിക് വാഹനമാണ് ജാഗ്വാറിന്റെ ഐ-പേസ്. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വഴിയൊരുങ്ങുന്നതിന്റെ ഭാഗമായി ഈ വാഹനവും അടുത്ത വര്‍ഷം ഇന്ത്യയിലെത്തും.

ജാഗ്വാറിന്റെ C-X75 സൂപ്പര്‍ കാറിന്റെ രൂപത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ഐ-പേസിനുള്ളത്. ജാഗ്വാറിന്റെ സിഗ്നേച്ചര്‍ ഗ്രില്ല് എല്‍ഇഡി ഹെഡ്‌ലാമ്പ്, 22 ഇഞ്ച് അലോയി വീല്‍, സ്ലോപ്പിങ് ബോണറ്റ്, കര്‍വ്ഡ് റിയര്‍ സ്‌ക്രീന്‍ എന്നിവയടങ്ങുന്നതാണ് ഐ-പേസിന്റെ രൂപം.

400 പിഎസ് പവറും 696 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 90 കിലോവാട്ട് ലിതിയം അയേണ്‍ ബാറ്ററിയാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 480 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഈ വാഹനത്തിന് കഴിയും.

4.8 സെക്കന്റില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത 200 കിലോമീറ്ററാണ്. സ്പീഡ് ചാര്‍ജര്‍ ഉപയോഗിച്ച് 40 മിനിറ്റിനുള്ളില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

ഇന്ത്യന്‍ നിരത്തില്‍ ജാഗ്വാര്‍-ലാന്‍ഡ് റോവര്‍ ആദ്യമെത്തിക്കുന്ന വാഹനമാണിത്. 2020-ന്റെ അവസാനത്തോടെ തന്നെ ജാഗ്വാറിന്റെ വാഹന നിരയിലെ എല്ലാ മോഡലുകളുടെയും ഇലക്ട്രിക് ബാറ്ററി പതിപ്പ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

നിലവില്‍ വിദേശ നിരത്തുകളില്‍ സാന്നിധ്യമറിയിച്ചിട്ടുള്ള വാഹനമാണ് ഐ-പേസ്. 2019 അവസാനത്തോടെ ഹൈബ്രിഡ് കാര്‍ എത്തിക്കുമെന്ന് ജാഗ്വാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഏത് വാഹനമാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

വൈദ്യുത വാഹനങ്ങളിലേക്ക് തിരിയാനുള്ള സര്‍ക്കാര്‍ ആഹ്വാനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് ജാഗ്വാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയിലെത്തിക്കുന്നത്. ഇതിനായി മികച്ച ഉത്പന്നങ്ങളാണ് വികസിപ്പിക്കുന്നതെന്നാണ് ജാഗ്വാര്‍ അവകാശപ്പെടുന്നത്.

Content Highlights: Jaguar I-Pace India Launch Confirmed for 2020

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram