To advertise here, Contact Us



ഹ്യുണ്ടായി വെര്‍ണയ്ക്ക് രണ്ട് പുതിയ ഓട്ടോമാറ്റിക് വേരിയന്റുകള്‍ കൂടി


1 min read
Read later
Print
Share

പെട്രോള്‍ മോഡലില്‍ SX+ വേരിയന്റിലും ഡീസലില്‍ SX(O) വേരിയന്റിലിമാണ് പുതുതായി ഓട്ടോമാറ്റിക് എത്തിക്കുന്നത്.

ന്ത്യന്‍ നിരത്തിലേക്ക് ഓട്ടോമാറ്റിക് വാഹനങ്ങളുടെ ആവശ്യകത ഹ്യുണ്ടായി തിരച്ചറിഞ്ഞ് കഴിഞ്ഞു. ഇതിന്റെ ഭാഗമായി ഹ്യുണ്ടായിയുടെ ഏറ്റവും കരുത്തരും സ്‌റ്റൈലിഷുമായ സെഡാന്‍ മോഡലായ വെര്‍ണയുടെ രണ്ട് ഓട്ടോമാറ്റിക് മോഡലുകള്‍ എത്തിക്കഴിഞ്ഞു.

To advertise here, Contact Us

പെട്രോള്‍ മോഡലില്‍ SX+ വേരിയന്റിലും ഡീസലില്‍ SX(O) വേരിയന്റിലിമാണ് പുതുതായി ഓട്ടോമാറ്റിക് എത്തിക്കുന്നത്. ഇതിന് പുറമെ, ഒരു 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മാനുവല്‍ മോഡലും അവതരിപ്പിച്ചു. പെട്രോള്‍ മോഡലിന് 11.51 ലക്ഷവും ഡീസലിന് 13.99 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില.

പെട്രോള്‍ ഓട്ടോമാറ്റിക് മോഡലായ എസ്.എക്സ് പ്ലസില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഒരുക്കുന്നുണ്ട്. സ്മാര്‍ട്ട് കീ, വയര്‍ലെസ് ചാര്‍ജിങ്, സ്മാര്‍ട്ട് ട്രങ്ക് എന്നിവയായിരിക്കും ഓട്ടോമാറ്റികായെത്തുന്ന വെര്‍ണയില്‍ ഒരുക്കുന്ന മറ്റ് ഫീച്ചറുകള്‍.

ഡീസല്‍ ഓട്ടോമാറ്റിക് മോഡലായി മാറ്റുന്ന എസ്എക്സ് ഓപ്ഷണലിലും അധിക ഫീച്ചര്‍ ഒരുക്കുന്നുണ്ട്. വയര്‍ലെസ് ചാര്‍ജിങ്, ടെലിസ്‌കോപിക് അഡിജസ്റ്റ് സ്റ്റീയറിങ്, വെന്റിലേറ്റഡ് സീറ്റ്, സണ്‍റൂഫ് എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തുന്ന ഫീച്ചറുകള്‍.

സുരക്ഷ ശക്തമാക്കുന്നതിനായി ഡുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, റിയര്‍ വ്യു ക്യാമറ എന്നിവയും നല്‍കുന്നുണ്ട്. ഇതിന് പുറമെ SX(O) വേരിയന്റില്‍ കര്‍ട്ടണ്‍ എയര്‍ബാഗിന്റെ സുരക്ഷയും നല്‍കുന്നുണ്ട്.

SX+ മോഡലില്‍ 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് നല്‍കിയിട്ടുള്ളത്. ഇത് 121 ബിഎച്ച്പി പവറും 151 എന്‍എം ടോര്‍ക്കുമേകും. SX(O) മോഡലിലെ 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 126 ബിഎച്ച്പി പവറും 260 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് രണ്ട് വാഹനങ്ങളിലും നല്‍കിയിരിക്കുന്നത്

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

അത്യാഡംബരത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല; റോള്‍സ് റോയ്‌സ് ഫാന്റം VIII ഇന്ത്യയില്‍

Feb 23, 2018


mathrubhumi

1 min

റെനോ ട്രൈബര്‍ എംപിവിയുടെ ബുക്കിങ് തുടങ്ങി; ഈ മാസം 28-ന് നിരത്തിലെത്തും

Aug 17, 2019

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us