ബ്ലൂലിങ്ക് കണക്റ്റിവിറ്റി, ഉയര്‍ന്ന സുരക്ഷ; തരംഗമാകാന്‍ ഹ്യുണ്ടായ് വെന്യു


വോഡഫോണ്‍ ഇ-സിം, ശബ്ദത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുന്ന നിര്‍മ്മിതബുദ്ധി സംവിധാനവും വഴിയുമാണ് ബ്ലൂലിങ്ക് പ്രവര്‍ത്തിക്കുന്നത്.

ഹ്യുണ്ടായുടെ വരാനിരിക്കുന്ന കുഞ്ഞന്‍ എസ്.യു.വി വെന്യുവില്‍ നിരവധി കണക്റ്റിവിറ്റി സംവിധാനങ്ങളും സുരക്ഷാ ഫീച്ചേഴ്‌സുമുള്ള ഹ്യുണ്ടായ് ബ്ലൂലിങ്ക് സാങ്കേതികയുണ്ടാകുമെന്ന് കമ്പനി അറിയിച്ചു. 33 പുതിയ സവിശേഷതകള്‍ അടങ്ങിയതാണ് ബ്ലൂലിങ്ക്. സുരക്ഷിതത്വം, സൗകര്യം, വെഹിക്കിള്‍ മാനേജ്‌മെന്റ് റിലേഷന്‍ഷിപ്പ് സര്‍വീസ് തുടങ്ങിയ ഇതിലെ 10 സര്‍വീസുകള്‍ ഇന്ത്യയിലെ ഗതാഗതത്തെ അടിസ്ഥാനപ്പെടുത്തി മാത്രം വികസിപ്പിച്ചെടുത്തതാണ്.

വോഡഫോണ്‍ ഇ-സിം, ശബ്ദത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുന്ന നിര്‍മ്മിതബുദ്ധി സംവിധാനവും വഴിയുമാണ് ബ്ലൂലിങ്ക് പ്രവര്‍ത്തിക്കുന്നത്. അതാത് സമയങ്ങളിലെ ട്രാഫിക് നാവിഗേഷന്‍, സ്ഥലങ്ങള്‍, ഓട്ടോമാറ്റിക് ക്രാഷ് നോട്ടിഫിക്കേഷന്‍, എമര്‍ജന്‍സി അലര്‍ട്ട്‌സ്, മെഡിക്കല്‍ ആന്‍ഡ് പാനിക് അസിസ്റ്റന്‍സ് തുടങ്ങിയ ധാരളം സവിശേഷതകള്‍ ബ്ലൂലിങ്കിലൂടെ വെന്യു എസ്.യു.വിയില്‍ ഇടംപിടിക്കും.

എളുപ്പത്തില്‍ ഉപയോഗിക്കുവാനായി SOS (സേവ് അവര്‍ സോള്‍സ്), റോഡ് സൈഡ് അസിസ്റ്റന്‍സ് ആന്‍ഡ് ബ്ലൂലിങ്ക് ബട്ടണ്‍ എന്നിവ റിയര്‍ വ്യൂ മിററിന്റെ ഉള്‍ഭാഗത്തായി സജ്ജീകരിച്ചിരിക്കുന്നു. വാഹനം നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കാനുള്ള വെഹിക്കിള്‍ തെഫ്റ്റ് ട്രാക്കിംങ്, ഇമ്മൊബൈലെസേഷന്‍, റിമോര്‍ട്ട് കണ്‍ട്രോള്‍ സംവിധാനങ്ങളായ എന്‍ജിന്‍ സ്റ്റാര്‍ട്ട് ആന്‍ഡ് സ്‌റ്റോപ്പ്, കാലാവസ്ഥനിയന്ത്രണം, ലോക്ക് ആന്‍ഡ് അണ്‍ലോക്ക് തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിലുണ്ടാകും. സ്പീഡ് അലേര്‍ട്ട് ജിയോ ഫെന്‍സ് അലര്‍ട്ട്, പാനിക് നോട്ടിഫിക്കേഷന്‍, ഷെയര്‍ നോട്ടിഫിക്കേഷന്‍ തുടങ്ങിയ ബ്ലൂലിങ്കിലെ സുരക്ഷാസംവിധാനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും സുഗമമവുമായ ഡ്രൈവിങും ഉറപ്പുവരുത്തുമെന്നാണ് കമ്പനി പറയുന്നത്.

വരുന്ന ന്യൂയോര്‍ക്ക് മോട്ടോര്‍ ഷോയിലാണ് വെന്യു അവതരിപ്പിക്കുന്നത്. മേയ് മാസം അവസാനമോ ജൂണ്‍ ആദ്യവാരമോ വാഹനം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹ്യുണ്ടായിയുടെ സാന്‍ട്രോ, ഗ്രാന്‍ഡ് ഐ10 എന്നീ മോഡലുകള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് ഈ വാഹനവും ഒരുക്കിയിരിക്കുന്നത്. അടിസ്ഥാന മോഡല്‍ മുതല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവ വാഹനത്തിലുണ്ടാകും.

Content Highlights; Hyundai Venue to get BlueLink connectivity & safety features

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram