കൊറിയ: കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നിയേക്കാം, ഒറ്റ ചാര്‍ജില്‍ 320 കിലോമീറ്റര്‍ സഞ്ചിരിക്കാവുന്ന ഒരു കാര്‍ ! എന്നാല്‍ സംഗതി സത്യമാണ്, ആഗോള വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി കമ്പനി രണ്ടും കല്‍പ്പിച്ചാണ് ഇറങ്ങിയിരിക്കുന്നത്. 2018-ല്‍ ഇത്തരമൊരു ഇലക്ട്രിക് കാര്‍ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഒറ്റ ചാര്‍ജില്‍ 191 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഹ്യൂണ്ടായി IONIQ സെഡാന്‍ ഇലക്ട്രിക് കാര്‍ ഈ വര്‍ഷം അവസാനത്തോടെ പുറത്തിറക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്‌ലയുമായി കൂടുതല്‍ കടുത്ത മത്സരത്തിനാണ് ഹ്യൂണ്ടായി തയ്യാറെടുക്കുന്നത്.
2020 ഓടെ പരിസ്ഥിതി സൗഹാര്‍ദപരമായ ഇലക്ട്രിക് മോഡലുകളുടെ എണ്ണം ഇരട്ടിയാക്കാനാണ് കമ്പനി ആലോചിക്കുന്നത്. ഹ്യൂണ്ടായും, കിയ മോട്ടോര്‍സും സംയുക്തമായാണ് വമ്പന്‍ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.