ഹ്യുണ്ടായിയില്‍ നിന്ന് പുറത്തിറങ്ങാനൊരുങ്ങുന്ന പുതിയ കോംപാക്ട് സെഡാനാണ് ഓറ. അവതരണത്തിന് മുന്നോടിയായുള്ള പരീക്ഷണയോട്ടം പുരോഗമിക്കുന്ന ഈ വാഹനത്തിന്റെ എന്ജിന് ട്രാന്സ്മിഷന് തുടങ്ങിയ വിവരങ്ങള്‍ ഹ്യുണ്ടായി വെളിപ്പെടുത്തി.
ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍, ഹ്യുണ്ടായി വെന്യുവില്‍ നല്‍കിയിട്ടുള്ള 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്ജിന് എന്നിവയായിരിക്കും ഹ്യുണ്ടായി ഓറയ്ക്ക് കരുത്തേകുകയെന്നാണ് നിര്‍മാതാക്കള്‍ നല്കുന്ന സൂചന.
1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ക്കൊപ്പം അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സുകള്‍ നല്‍കും. എന്നാല്‍, 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം മാനുവല്‍ ഗിയര്‍ബോക്സ് മാത്രമേ നല്‍കൂ. ഭാവിയില്‍ ഈ എന്‍ജിനില്‍ ഡ്യുവല്‍ ക്ലെച്ച് പ്രതീക്ഷിക്കാം.
ഹ്യുണ്ടായി മുമ്പ് നിരത്തിലെത്തിച്ചിട്ടുള്ള എക്സ്സെന്റ് എന്ന സെഡാന്റെ പിന്‍ഗാമിയായിരിക്കും ഈ വാഹനം എന്നാണ് സൂചനകള്‍. അതേസമയം, ഗ്രാന്റ് ഐ10, ഗ്രാന്റ് നിയോസ് എന്നീ വാഹനങ്ങളെ പോലെ എക്സ്സെന്റും ഓറയും നിരത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പ്, എന്‍ഇഡി ഡിആര്‍എല്‍, ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയി വീല്‍, പുതിയ മിറര്‍, ഷാര്‍ക്ക് ഫിന് ആന്റിന, ഡ്യുവല്‍ ടോണ്‍ റൂഫ്, എല്‍ഇഡി ടെയില്‍ലാമ്പ്, എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയവ ഓറയില്‍ നല്‍കും.
Content Highlights: Hyundai Aura Gets Three Engine Options And Dual Transmission