To advertise here, Contact Us



ഹോണ്ടയുടെ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ബിഎസ്-6 നിലവാരത്തിലേക്ക്; സിറ്റി ആദ്യ ബിഎസ്-6 വാഹനമാകും


1 min read
Read later
Print
Share

ബിഎസ്-6 നിലവാരത്തിലുള്ള 1.5 ലിറ്റര്‍ ഡീസല്‍, പെട്രോള്‍ എന്‍ജിനുകളിലാണ് ഹോണ്ടയുടെ പുതുതലമുറ സിറ്റി ഒരുങ്ങുന്നത്.

ന്‍ജിനുകള്‍ ബിഎസ്-6 നിലവാരത്തിലേക്ക് മാറ്റുന്നതിന്റെ തിരക്കിലാണ് ഇന്ത്യയിലെ വാഹന നിര്‍മാതാക്കളെല്ലാം. ഡീസല്‍ എന്‍ജിനുകളുടെ ഭാവിയില്‍ അനിശ്ചിതത്വം തുടരുന്ന ഈ സാഹചര്യത്തിലും എല്ലാ ഡീസല്‍ എന്‍ജിനുകളും ബിഎസ്-6 നിലവാരത്തിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഹോണ്ട.

To advertise here, Contact Us

ഹോണ്ട സിറ്റിയുടെ ഡീസല്‍ മോഡലില്‍ നല്‍കിയിരുന്ന 1.5 ലിറ്റര്‍ എന്‍ജിനാണ് ആദ്യം ബിഎസ്-6 ലേക്ക് മാറുകയെന്നാണ് വിവരം. 2020-ല്‍ നിരത്തിലെത്തുന്ന പുതുതലമുറ സിറ്റിക്ക് ഈ എന്‍ജിനായിരിക്കും കരുത്തേകുകയെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ 1.6 ലിറ്റര്‍ എന്‍ജിനും ബിഎസ്6-ലേക്ക് മാറും.

ഹോണ്ടയുടെ അമേസ്, സിറ്റി, ഡബ്ല്യുആര്‍-വി, ബിആര്‍-വി, ജാസ് എന്നീ മോഡലുകള്‍ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ എത്തുന്നുണ്ട്. സിവിക്, സിആര്‍-വി സെവന്‍ സീറ്റര്‍ എന്നിവയുടെ ഡീസല്‍ മോഡലുകള്‍ക്ക് കരുത്തേകുന്നത് 1.6 ലിറ്റര്‍ എന്‍ജിനാണ്. 2020-ഓടെ ഇവ ബിഎസ്-6 ലേക്ക് മാറ്റുമെന്നാണ് സൂചന.

ഇന്ത്യയില്‍ 80 ശതമാനം ആളുകളും ഉപയോഗം അറിഞ്ഞ് വാഹനം തിരഞ്ഞെടുക്കുന്നവരാണ്. കൂടുതല്‍ യാത്ര ചെയ്യുന്നവര്‍ ഡീസല്‍ വാഹനങ്ങളാണ് സാധാരണയായി തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടാണ് ഹോണ്ട ഡീസല്‍ എന്‍ജിനുകള്‍ ബിഎസ്-6 നിരവാരത്തിലേക്ക് മാറ്റുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം.

ബിഎസ്-6 നിലവാരത്തിലുള്ള 1.5 ലിറ്റര്‍ ഡീസല്‍, പെട്രോള്‍ എന്‍ജിനുകളിലാണ് ഹോണ്ടയുടെ പുതുതലമുറ സിറ്റി ഒരുങ്ങുന്നത്. ഈ വാഹനത്തിന്റെ ഹൈബ്രിഡ് എന്‍ജിനും ഹോണ്ട നിരത്തിലെത്തിക്കുന്നുണ്ടെന്നാണ് സൂചന. 6 സ്പീഡ് മാനുവല്‍/സിവിടി ട്രാന്‍സ്മിഷനായിരിക്കും ഗിയര്‍ബോക്‌സ്.

രാജ്യത്ത് വര്‍ധിച്ചുവരുന്ന മാലിനീകരണം നീയന്ത്രിക്കുന്നതിനായി 2020 ഏപ്രില്‍ മുതല്‍ പുറത്തിറക്കുന്ന വാഹനങ്ങളില്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനുകള്‍ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതേതുടര്‍ന്നാണ് വാഹനനിര്‍മാതാക്കള്‍ പുതിയ എന്‍ജിനുകള്‍ വികസിപ്പിക്കുന്നത്.

Content Highlights: Honda City to get BSVI compliant 1.5L diesel engine

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

അത്യാഡംബരത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല; റോള്‍സ് റോയ്‌സ് ഫാന്റം VIII ഇന്ത്യയില്‍

Feb 23, 2018


mathrubhumi

1 min

റെനോ ട്രൈബര്‍ എംപിവിയുടെ ബുക്കിങ് തുടങ്ങി; ഈ മാസം 28-ന് നിരത്തിലെത്തും

Aug 17, 2019

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us