ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി ഫോര്‍ഡ് മുന്‍നിര മോഡലുകള്‍ക്ക് മുപ്പതിനായിരം രൂപ വരെ വില കുറച്ചു. എക്കോസ്പോര്‍ട് എസ്.യു.വി, ആസ്പയര് സെഡാന്, ഫിഗോ ഹാച്ച്ബാക്ക് മോഡലുകള്‍ക്കാണ് കമ്പനി വില കുറച്ചത്. എക്കോസ്പോര്ടിന് 20000-30000 രൂപ വരെയും ആസ്പയറിനും ഫിഗോയ്ക്കും 10000-25000 രൂപ വരെയുമാണ് വിലക്കുറവ്.
ചരക്കു സേവന നികുതി പ്രകാരം വില കുറയുന്നതോടെ കാര്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ ജൂലായ് ഒന്ന് വരെ കാത്തിരിക്കാനുള്ള സാധ്യത മനസ്സിലാക്കിയാണ് അമേരിക്കന്‍ നിര്‍മാതാക്കളായ ഫോര്‍ഡ് വിവിധ മോഡലുകളുടെ വില കുറച്ചത്. കഴിഞ്ഞ ആഴ്ച ജര്‍മന്‍ നിര്‍മാതാക്കളായ ബിഎംഡബ്യു, മെഴ്സിഡീസ് ബെന്‍സ് കമ്പനികളും ജിഎസ്ടി പശ്ചാത്തലത്തില്‍ വന്‍ തോതില്‍ വില കുറച്ചിരുന്നു.