കോംപാക്ട് എസ്.യു.വി ശ്രേണിയില്‍ ഫോര്‍ഡ് നിരയിലെ ജനപ്രിയന്‍ എക്കോസ്പോര്‍ട്ടിന്റെ പരിഷ്‌കൃത പതിപ്പായ പ്ലാറ്റിനം എഡിഷന്‍ നിരത്തിലെത്തി. 1.5 ലിറ്റര്‍ TDCi ഡീസല്‍ എഞ്ചിന്‍, 1.0 ലിറ്റര്‍ എക്കോബൂസ്റ്റ് പെട്രോള്‍ എഞ്ചിന്‍ എന്നീ രണ്ട് വകഭേദങ്ങളിലാണ് പ്ലാറ്റിനം എഡിഷന്‍ ലഭ്യമാകുക. 10.39 ലക്ഷമാണ് പെട്രോള്‍ പതിപ്പിന്റെ ഡല്‍ഹി എക്സ്ഷോറൂം വില. ഡീസലിന് 10.69 ലക്ഷവും. പെട്രോള്‍ 18.88 കിലോമീറ്ററും ഡീസലില്‍ 22.27 കിലോമീറ്റര്‍ മൈലേജുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ഡീസല്‍ എഞ്ചിന്‍ 100 പിഎസ് കരുത്തേകുമ്പോള്‍ പെട്രോള്‍ എഞ്ചിന്‍ 125 പിഎസ് കരുത്ത് നല്‍കും. ഡ്യുവല്‍ ടോണ്‍ എക്സ്റ്റീരിയര്‍ ഡിസൈന്‍, ബ്ലാക്ക് റൂഫ്, വലുപ്പമേറിയ 17 ഇഞ്ച് വീല്‍, പുതിയ അലോയി വീലിനൊപ്പം വീതിയേറിയ ടയര്‍, മുന്നിലും പിന്നിലും പുതിയ ബമ്പര്‍, ക്രൂയിസ് കണ്‍ട്രോള്‍, സാറ്റ്ലൈറ്റ് നാവിഗേഷന്‍ സംവിധനമുള്ള 8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് പുതിയ എക്കോസ്പോര്‍ട്ടിന്റെ സവിശേഷതകള്‍. സുരക്ഷയ്ക്കായി 6 എയര്‍ബാഗുകള്‍ നല്‍കി. രൂപത്തില്‍ മറ്റു മാറ്റങ്ങള്‍ക്കൊന്നും കമ്പനി മുതിര്‍ന്നിട്ടില്ല.