കയറ്റുമതിയില്‍ ഹ്യുണ്ടായിയെ കടത്തിവെട്ടി ഫോര്‍ഡ് ഒന്നാമത്‌


1 min read
Read later
Print
Share

കഴിഞ്ഞ വര്‍ഷം പകുതിയോടെ യൂറോപ്യന്‍ മാര്‍ക്കറ്റിലേക്ക് കയറ്റുമതി വ്യാപിപ്പിച്ചതാണ് ഫോര്‍ഡ് ഇന്ത്യക്ക് നേട്ടമായത്

2016 ഡിസംബറില്‍ ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്ത പാസഞ്ചര്‍ വാഹനങ്ങളില്‍ അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍സ് ഒന്നാമത്. കയറ്റുമതിയില്‍ നിലവില്‍ വമ്പന്‍മാരായ ഹ്യുണ്ടായി മോട്ടോര്‍സിനെ 2015 ഡിസംബറിനെ അപേക്ഷിച്ച് 262 ശതമാനം വര്‍ധന കൈവരിച്ചാണ് ഫോര്‍ഡ് മോട്ടോര്‍സ് കടത്തിവെട്ടിയത്. 17,904 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങളാണ് ഡിസംബറില്‍ ഫോര്‍ഡ് കയറ്റുമതി ചെയ്തത്. 2015 ഡിസംബറില്‍ ഇത് 4941 യൂണിറ്റായിരുന്നു.

കഴിഞ്ഞ വര്‍ഷം പകുതിയോടെ യൂറോപ്യന്‍ മാര്‍ക്കറ്റിലേക്ക് കയറ്റുമതി വ്യാപിപ്പിച്ചതാണ് ഫോര്‍ഡ് ഇന്ത്യക്ക് നേട്ടമായത്. നിലവില്‍ അന്‍പതോളം രാജ്യങ്ങളിലേക്ക് ഫോര്‍ഡ് ഇന്ത്യ വാഹനങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. നോട്ട് നിരോധനം പ്രതികൂലമായി ബാധിച്ചപ്പോള്‍ കയറ്റുമതി 23 ശതമാനം താഴെക്ക് കൂപ്പുകുത്തി ഹ്യുണ്ടായി (2015-22,273 യൂണിറ്റ്, 2016-17,107 യൂണിറ്റ്) രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ 30 ശതമാനം വര്‍ധനവില്‍ ജാപ്പനീസ് നിര്‍മാതാക്കളായ നിസാന്‍ (2015-8734 യൂണിറ്റ്, 2016-11425 യൂണിറ്റ്) മൂന്നാം സ്ഥാനക്കാരായി.

കയറ്റുമതിയില്‍ ആദ്യപത്തില്‍ ഇന്ത്യന്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിക്കും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്കും മാത്രമാണ് ഇടംനേടാനായത്. 2015 ഡിസംബറിനെക്കാള്‍ 45 ശതമാനം വര്‍ധവ് മാരുതി സ്വന്തമാക്കിയപ്പോള്‍ മഹീന്ദ്ര 76 ശതമാനം വര്‍ധിപ്പിച്ച് വില്‍പ്പന കുതിച്ചുയര്‍ത്തി. ഫോക്‌സ്‌വാഗണ്‍, ജനറല്‍ മോട്ടോര്‍സ്, ടൊയോട്ട, റെനോ ഇന്ത്യ, ഹോണ്ട എന്നിവരാണ് ആദ്യ പത്തില്‍ സ്ഥാനംപിടിച്ച മറ്റു കമ്പനികള്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

D5-ന് 60 കോടി, O 9-ന് 43 കോടി; ഇഷ്ട നമ്പറിനായി ബല്‍വിന്ദര്‍ പൊടിക്കുന്നത് കോടികള്‍

Dec 23, 2019


mathrubhumi

1 min

തരംഗമാകാനെത്തുന്ന ഇലക്ട്രിക് വാഗണ്‍ ആറിന്റെ വില ഏഴ് ലക്ഷത്തില്‍ താഴെ?

Feb 22, 2019


mathrubhumi

1 min

ആള്‍ട്ടോയല്ല; പോയ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിച്ച കാര്‍ 'ഡിസയര്‍'

Jan 2, 2019