ഇന്ത്യന്‍ നിരത്തില്‍ കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; എതിരാളി ഇന്നോവ ക്രിസ്റ്റ


2 min read
Read later
Print
Share

2.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനായിരിക്കും കാര്‍ണിവലിന് കരുത്ത് പകരുന്നത്. ഇത് 196 ബിഎച്ച്പി പവറും 441 എന്‍എം ടോര്‍ക്കുമേകും.

ന്ത്യന്‍ നിരത്തില്‍ പ്രവേശിക്കുന്നതിനുള്ള സമയം കുറിച്ചിരിക്കുകയാണ് സൗത്ത് കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ്. ഈ വര്‍ഷം പകുതിയോടെ കോംപാക്ട് എസ്‌യുവിയുമായി ഇന്ത്യയിലെത്തുന്ന കിയയുടെ രണ്ടാമത്തെ വാഹനം എംപിവിയായ കാര്‍ണിവല്‍ ആയിരിക്കുമെന്നാണ് സൂചന.

കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പതിനാല് വാഹനങ്ങളുമായാണ് കിയ എത്തിയത്. ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ചത് കൂടുതല്‍ തലയെടുപ്പോടെ നിന്നിരുന്ന കാര്‍ണിവലായിരുന്നു. അതുകൊണ്ട് തന്നെയാണ് രണ്ടാമനായി കാര്‍ണിവലിനെ ഇന്ത്യയിലെത്തിക്കാന്‍ കിയയും തിരുമാനിച്ചത്.

പ്രതിമാസം ഇന്ത്യന്‍ നിരത്തില്‍ ആയിരത്തിലധികം എംപിവികള്‍ എത്തുന്നുണ്ടെന്നാണ് നിരീക്ഷണം. അതുകൊണ്ടാണ് കിയ ആദ്യഘട്ടം കാര്‍ണിവല്‍ എംപിവി എത്തിക്കുന്നത്. കാര്‍ണിവലിന് ഏഴ്, എട്ട്, 11 സീറ്റ് മോഡലുകള്‍ ഉണ്ടെങ്കിലും ഏഴ് സീറ്റ് വേരിയന്റായിരിക്കും ഇന്ത്യയില്‍ എത്തിക്കുക.

ക്രോം ആവരണം നല്‍കിയിരിക്കുന്ന ഗ്രില്ലും അതിനോട് ചേര്‍ന്നിരിക്കുന്ന പ്രൊജക്ഷന്‍ ഹെഡ്ലാമ്പ് ക്ലസ്റ്ററും ഡേ ടൈം റണ്ണിങ് ലൈറ്റും ക്രോം റിങ് അകമ്പടിയില്‍ നല്‍കിയിട്ടുള്ള ഫോഗ് ലാമ്പും താരതമ്യന ചെറിയ എയര്‍ഡാമും ഉള്‍പ്പെടുന്നതാണ് കാര്‍ണിവലിന്റെ മുഖം.

17 ഇഞ്ച് അലോയ് വീലുകളും എല്‍ഇഡി ടെയില്‍ ലാമ്പ്, ബമ്പറിന്റെ താഴെ ഭാഗത്തായി നല്‍കിയിട്ടുള്ള സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് എക്സ്റ്റീരിയറിലെ മറ്റ് അലങ്കാരങ്ങള്‍. രണ്ടാം നിരയിലെ ഡോര്‍ ഓംനിയുടെ ഡോര്‍ പോലെ വശങ്ങളിലേക്ക് തുറക്കുന്നതാണ്.

ഫീച്ചറുകളാല്‍ സമ്പന്നമാണ് കാര്‍ണിവലിന്റെ ഇന്റീരിയര്‍. ചിട്ടയായി നല്‍കിയിരിക്കുന്ന നിരവധി സ്വിച്ചുകളാണ് സെന്റര്‍ കണ്‍സോളിന്റെ പ്രധാന ആകര്‍ഷണം. ഇന്‍ഫോടെയ്മെന്റ് സിസ്റ്റം, ടു സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയും ഇതിലുണ്ട്.

സുരക്ഷയിലും കാര്‍ണിവല്‍ ഒട്ടും പിന്നിലല്ല. എട്ട് എയര്‍ബാഗുകള്‍, എ.ബി.എസ്, ഇ.എസ്.സി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറും ക്യാമറയും ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ അസിസ്റ്റ് എന്നിങ്ങനെ നീളുന്നതാണ് സുരക്ഷാ സൗകര്യങ്ങള്‍.

2.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനായിരിക്കും കാര്‍ണിവലിന് കരുത്ത് പകരുന്നത്. ഇത് 196 ബിഎച്ച്പി പവറും 441 എന്‍എം ടോര്‍ക്കുമേകും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതില്‍ ഒരുക്കുന്നത്.

കടുത്ത മത്സരം ലക്ഷ്യമാക്കി ഇന്ത്യയിലെത്തുന്ന കാര്‍ണിവല്‍ പ്രധാനമായും ഭീഷണിയാകുന്നത് ഇന്നോവ ക്രിസ്റ്റയ്ക്കായിരിക്കും. എകദേശം 22 ലക്ഷം രൂപ മുതലായിരിക്കും വില ആരംഭിക്കുകയെന്നാണ് വിവരം.

Content Highlights: Carnival MPV to be Kia's second model for India

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram