മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് 6 നിലവാരത്തിലുള്ള ഹോണ്ട സിറ്റി സെഡാന് ഇന്ത്യയില്‍ പുറത്തിറക്കി. 9.91 ലക്ഷം രൂപ മുതല്‍ 14.31 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ ഡല്‍ഹി എക്സ്ഷോറൂം വില. ബിഎസ് 4 മോഡലിനെക്കാള്‍ പതിനാറായിരം രൂപയോളം കൂടുതലാണിത്.
2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്തെ എല്ലാ വാഹനങ്ങള്‍ക്കും ബിഎസ് 6 എന്ജിന് നിര്‍ബന്ധമാണ്. ഇതിന് മുന്നോടിയായാണ് ബിഎസ് 6 എന്‍ജിനില്‍ സിറ്റി എത്തിയത്.
പരിഷ്കരിച്ച 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 6600 ആര്‍പിഎമ്മില്‍ 117 ബിഎച്ച്പി പവറും 4600 ആര്‍പിഎമ്മില്‍ 145 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്ജിന്. 5 സ്പീഡ് മാനുവല്‍, സിവിടിയാണ് ട്രാന്സ്മിഷന്. സിറ്റിയുടെ ബിഎസ് 6 ഡീസല്‍ വകഭേദം അടുത്ത ഘട്ടത്തിലെത്തും.
പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായി ഡിജിപാഡ് 2.0 (17.7 സെ.മീ ടച്ച്സ്ക്രീന്‍) സിറ്റിയില്‍ ഇടംപിടിച്ചിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ കണക്റ്റിവിറ്റിയുള്ളതാണിത്. രൂപത്തിലും മറ്റും മുന്‍മോഡലില്‍നിന്ന് മാറ്റ് മാറ്റങ്ങളൊന്നും സിറ്റിക്കില്ല.
Content Highlights; BS 6 honda city petrol launched in india