To advertise here, Contact Us



കൂടുതല്‍ ശക്തനാകുന്ന പുതിയ ഥാര്‍ ഈ വര്‍ഷമെത്തും; എതിരാളി ഖൂര്‍ഖ


1 min read
Read later
Print
Share

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും പുതിയ ഥാറിലുണ്ട്.

ബൊലേറൊ, ഥാര്‍, എക്‌സ്‌യുവി500, സ്‌കോര്‍പിയോ തുടങ്ങിയ വാഹനങ്ങളെല്ലാം മുഖം മിനുക്കാനൊരുങ്ങുകയാണെന്ന് മഹീന്ദ്ര അറിയിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഓഫ് റോഡുകളുടെ തോഴനായ ഥാര്‍ മുഖം മിനുക്കി ഈ വര്‍ഷം തന്നെ നിരത്തിലെത്തുമെന്നാണ് സൂചന.

To advertise here, Contact Us

ഇന്ത്യയില്‍ ക്രാഷ് ടെസ്റ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കുന്ന പശ്ചാത്തലത്തില്‍ പുതിയ ലാഡര്‍ ഫ്രെയിം ഷാസിയിലായിരിക്കും ഥാറിന്റെ നിര്‍മാണം. ബോഡിയുടെ ദൃഢത കൂട്ടി ക്രാഷ് ടെസ്റ്റ് കടമ്പ മറികടക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പഴയ ഥാറില്‍ നിന്ന് രൂപത്തില്‍ ചെറിയ ചില മാറ്റങ്ങള്‍ പുതിയ മോഡലിനുണ്ടാകും. മുന്‍ഭാഗത്ത് തന്നെ ഥാറിന്റെ കരുത്ത് പ്രകടമാണ്. ഏഴ് സ്ലാറ്റ് ഗ്രില്‍, വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ് ഫെന്‍ഡര്‍ എല്‍ഇഡി ഇന്‍ഡിിക്കേറ്റര്‍ എന്നിവ ജീപ്പിനെ ഓര്‍മ്മപ്പെടുത്തും.

മുന്‍ തലമുറയെ അപേക്ഷിച്ച് ഫീച്ചര്‍ സമ്പന്നമായ ഇന്റീരിയരാണ് പുതിയ താറിലുള്ളത്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മെമ്മറി സീറ്റ്, വയര്‍ലെസ് മൊബൈല്‍ ചാര്‍ജിങ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍, എസി വിത്ത് ഹീറ്റര്‍ എന്നിവയാണ് ഇന്റീരിയറിനെ സമ്പന്നമാക്കുന്നത്.

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും പുതിയ ഥാറിലുണ്ട്. പഴയ ഥാറിനെക്കാള്‍ നീളവും വീതിയും അല്‍പം കൂടും.

ബിഎസ് 6 നിലവാരത്തില്‍ കൂടുതല്‍ കരുത്തുറ്റ എന്‍ജിനും ഥാറിലുണ്ടാകും. നിരത്തില്‍ ഫോഴ്സ് മോട്ടോഴ്സിന്റെ ഗൂര്‍ഖ മോഡലാണ് ഥാറിന്റെ പ്രധാന എതിരാളി. പുതിയ ഥാറിന് 10 ലക്ഷം രൂപ റേഞ്ചില്‍ വില പ്രതീക്ഷിക്കാം.

Content Highlights: All-New Mahindra Thar Will Launch End of 2019

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ചൂടുപിടിക്കാതെ ഇലക്ട്രിക് കാര്‍; എട്ട് മാസത്തില്‍ വിറ്റത് 1309 വൈദ്യുത കാറുകള്‍

Dec 31, 2019


mathrubhumi

1 min

ഇന്ത്യ കീഴടക്കാൻ ടാറ്റയുമായി ചേര്‍ന്ന്‌ മെയ്​ഡ് ഇൻ ചൈന ചെറി വരുന്നു?

Sep 25, 2017


mathrubhumi

1 min

എസ്‌യുവി ശ്രേണിയിലേക്ക് ഫോര്‍ഡ് ടെറിറ്ററിയും; എതിരാളി ജീപ്പ് കോംപസ്

Oct 25, 2018


mathrubhumi

1 min

കാത്തിരിക്കൂ... ചൈനീസ് വാഹന ഭീമന്‍ 'ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ്' ഇന്ത്യയിലേക്ക്

Oct 17, 2018

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us