പെട്രോള്‍-ഡീസല്‍ കാറുകളുടെ ചിറകരിയാന്‍ 'മഹീന്ദ്ര KUV 100 ഇലക്ട്രിക്'


KUV 100 കമ്പനിയുടെ മൂന്നാമത്തെ ഇലക്ട്രിക് മോഡലായിരിക്കും

പെട്രോള്‍-ഡീസല്‍ വാഹന യുഗം 2030-ഓടെ അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന് മുന്നോടിയായി മുന്‍നിര നിര്‍മാതാക്കളെല്ലാം ഇലക്ട്രിക് വാഹന നയങ്ങള്‍ക്ക് പിന്നാലെയാണ്. നിലവില്‍ രാജ്യത്തെ ഒരെയൊരു ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ മഹീന്ദ്ര കൂടുതല്‍ ശക്തിയാര്‍ജിക്കാന്‍ ഒരുമുഴം മുന്‍പെ കളി തുടങ്ങുകയാണ്. ചെറുകാര്‍ ഗണത്തില്‍പ്പെട്ട KUV 100 അടുത്ത വര്‍ഷത്തോടെ മഹീന്ദ്ര ഇലക്ട്രിക് പതിപ്പില്‍ പുറത്തിറക്കും. പുതിയ KUV 100 NXT പുറത്തിറക്കവെയാണ് ഇതുസംബന്ധിച്ച സൂചനകള്‍ കമ്പനി നല്‍കിയത്.

ഇതിന് പിന്നാലെ കമ്പനിയുടെ എല്ലാ എസ്.യു.വി.കള്‍ക്കും ഭാവിയില്‍ ഇലക്ട്രിക് പതിപ്പുണ്ടാകുമെന്ന് മഹീന്ദ്ര മാനേജിങ് ഡയറക്ടര്‍ പവന്‍ ഗോയെങ്ക അറിയിച്ചു. KUV 100 കമ്പനിയുടെ മൂന്നാമത്തെ ഇലക്ട്രിക് മോഡലായിരിക്കും ഇ 20-പ്ലസ്, ഇ-വെറിറ്റോ എന്നിവയാണ് നേരത്തെ ഇലക്ട്രിക് ശ്രേണിയില്‍ സ്ഥാനംപിടിച്ചത്. പുതിയ ഇലക്ട്രിക് കാറിന്റെ മെക്കാനിക്കല്‍ ഫീച്ചേഴസ് സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. രൂപത്തില്‍ റഗുലര്‍ KUV 100-ല്‍ നിന്ന് യാതൊരു മാറ്റങ്ങളും ഇലക്ട്രിക് പതിപ്പിനുണ്ടാകില്ലെന്നാണ് സൂചന. താരതമ്യേന കുറഞ്ഞ വിലയും പ്രതീക്ഷിക്കാം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram