തരംഗമാകാന്‍ പുത്തന്‍ വാഗണ്‍ ആര്‍, ബുക്കിങ് ആരംഭിച്ചു; വില നാലര ലക്ഷം മുതല്‍?


2 min read
Read later
Print
Share

പുതിയ വാഗണ്‍ ആറിന്റെ കൃത്യമായ രൂപം, പ്ലാറ്റ്‌ഫോം, എന്‍ജിന്‍ എന്നിവ വ്യക്തമാക്കുന്ന ആദ്യ വീഡിയോയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

രാനിരിക്കുന്ന പുതുതലമുറ വാഗണ്‍ ആര്‍ ഹാച്ച്ബാക്കിന്റെ പ്രീ ബുക്കിങ് കമ്പനി ഔദ്യോഗികമായി ആരംഭിച്ചു. 11,000 സ്വീകരിച്ചാണ് ബുക്കിങ്. അടിമുടി മാറ്റത്തോടെ പുത്തന്‍ വാഗണ്‍ ആര്‍ ജനുവരി 23-നാണ് അവതരിക്കുക. 4.5 ലക്ഷം രൂപ മുതല്‍ 6 ലക്ഷം വരെയുള്ള റേഞ്ചിലായിരിക്കും 2019 വാഗണ്‍ ആറിന്റെ എക്‌സ്‌ഷോറൂം വിലയെന്നാണ് ആദ്യ സൂചനകള്‍. പുതിയ വാഗണ്‍ ആറിന്റെ കൃത്യമായ രൂപം, പ്ലാറ്റ്‌ഫോം, എന്‍ജിന്‍ എന്നിവ വ്യക്തമാക്കുന്ന ആദ്യ വീഡിയോയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

ദൃഢതയേറിയ ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് പുത്തന്‍ വാഗണ്‍ ആറിന്റെ നിര്‍മാണം. ഇഗ്നീസ്, സ്വിഫ്റ്റ് മോഡലുകളും ഇതേ പ്ലാറ്റ്‌ഫോമിലാണ്. ടോള്‍-ബോയ് ബോഡിയില്‍ ബോക്സ് ടൈപ്പ് ഡിസൈനാണ് പുതിയ വാഗണ്‍ആറില്‍ നല്‍കിയിരിക്കുന്നത്. L, V, Z എന്നീ മൂന്ന് വേരിയന്റുകളുണ്ട് വാഗണ്‍ ആറിന്. കൂടുതല്‍ കരുത്തുറ്റ 1.2 ലിറ്റര്‍ എന്‍ജിനിലും 1.0 ലിറ്റര്‍ എന്‍ജിനിലും വാഗണ്‍ ആര്‍ ലഭ്യമാകും. 68 പിഎസ് പവര്‍ നല്‍കുന്നതാണ് 1.0 ലിറ്റര്‍ എന്‍ജിന്‍. 1.2 ലിറ്റര്‍ എന്‍ജിന്‍ 83 പിഎസ് പവര്‍ നല്‍കുന്നതായിരിക്കും. മാനുവല്‍, ഓട്ടോമാറ്റിക് (ഓട്ടോ ഗിയര്‍ ഷിഫ്റ്റ്- AGS) ട്രാന്‍സ്മിഷനില്‍ വാഹനം ലഭ്യമാകും.

വോള്‍വോ കാറുകളിലേതിന് സമാനമാണ് 2019 വാഗണ്‍ ആറിലെ ടെയില്‍ ലാമ്പ്. ക്രോമിയം സ്ട്രിപ്പ് നല്‍കിയിട്ടുള്ള വലിയ ഗ്രില്‍ പഴയ മുഖഛായ ആകെ മാറ്റിയെടുക്കും. പുതിയ ആകൃതിയിലുള്ള ഹെഡ്‌ലൈറ്റും വീതിയുള്ള ഇന്റിക്കേറ്ററും മുന്‍വശത്തെ മനോഹരമാക്കുന്നു. സി-പില്ലറില്‍ നല്‍കിയിരിക്കുന്ന ബ്ലാക്ക് ഇന്‍സേര്‍ട്ടാണ് വശങ്ങളിലെ പ്രധാന ആകര്‍ഷണം.

റൂഫ് വരെ നീളുന്ന ടെയ്ല്‍ലാമ്പും ഹാച്ച്ഡോറില്‍ വീതിയുള്ള ക്രോമിയം സ്ട്രിപ്പും റിഫ്ലക്ടര്‍ നല്‍കിയിട്ടുള്ള ഉയര്‍ന്ന ബമ്പറുമാണ് പിന്നിലെ പുതുമ. ഇന്റീരിയറില്‍ നിരവധി പുതുമ കൊണ്ടുവന്നിട്ടുണ്ട്. ഫ്‌ളോട്ടിങ് ഡാഷ്‌ബോര്‍ഡ്, രൂപം മാറിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെന്‍മെന്റ് സിസ്റ്റം, വലിപ്പം കുറഞ്ഞ ഗിയര്‍ ലിവര്‍ എന്നിവയാണ് ഇന്റീരിയറിലെ പ്രധാന മാറ്റങ്ങള്‍.

പഴയ വാഗണ്‍ ആറിനെക്കാള്‍ നീളവും വീതിയും ഉയരവും പുതിയ അതിഥിക്ക് കൂടുതലുണ്ട്. 3655 എംഎം നീളവും 1620 എംഎം വീതിയും 1675 എംഎം ഉയരവും 2435 എംഎം വീല്‍ബേസുമാണ് പുതിയ വാഗണ്‍ ആറിനുള്ളത്. സുരക്ഷയ്ക്കായി ഡ്രൈവര്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, ഫ്രണ്ട് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവ സ്റ്റാന്റേര്‍ഡായുണ്ട്. പേള്‍ പൂള്‍സൈഡ് ബ്ലൂ, പേള്‍ നട്ട്മഗ് ബ്രൗണ്‍, മാഗ്ന ഗ്രേ, പേള്‍ ഓട്ടം ഓറഞ്ച്, സില്‍ക്കി സില്‍വര്‍, സുപ്പീരിയര്‍ വൈറ്റ് എന്നീ ആറ് നിറങ്ങളില്‍ പുതിയ വാഗണ്‍ ആര്‍ സ്വന്തമാക്കാം.

Content Highlights; 2019 Maruti Suzuki WagonR Official Bookings Open

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

വാഹനത്തില്‍ ഇനി ഒറ്റയക്ക നമ്പറില്ല; എന്നാലും KL-26-K-1 സ്വന്തമാക്കിയത് ഏഴ് ലക്ഷത്തിന്

Nov 13, 2018