ഇന്ത്യയിലെ ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് മാരുതിയില്‍ നിന്ന് കൂടുതല്‍ കരുത്തോടെയെത്തുന്ന പുതിയ വാഗണ്‍ആറിനെ കാത്തിരിക്കുന്നത് മൂന്ന് ശക്തരായ എതിരാളികള്‍. ഹ്യുണ്ടായി സാന്‍ട്രോ, ടാറ്റ ടിയോഗോ, ഡാട്ട്‌സണ്‍ ഗോ എന്നിവരുമായാണ് വാഗണ്‍ആര്‍ ഏറ്റുമുട്ടുന്നത്.
മാരുതിയുടെ പുതിയ ഹാര്‍ടെക്ട് പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന പുതിയ വാഗണ്‍ആര്‍ മുന്‍തലമുറകളെക്കാള്‍ വലിപ്പമേറിയതാണ്. മുന്‍ മോഡലിനെക്കാള്‍ 19 എംഎം നീളവും 125 എംഎം വീതിയും 35 എംഎം വീല്‍ ബേസും പുതിയ വാഗണ്‍ആറില്‍ കൂടുതലായി ഒരുക്കിയിട്ടുണ്ട്.
എന്നാല്‍, എതിരാളികളില്‍ ടിയോഗോയിക്കും, ഗോയിക്കും വാഗണ്‍ആറിനെക്കാള്‍ നീളം അല്‍പ്പം കൂടുതലാണ്. അതേസമയം ഉയരത്തിന്റെ കാര്യത്തില്‍ വാഗണ്‍ആര്‍ എതിരാളികളെക്കാള്‍ ഏറെ മുന്നിലാണ്. 1675 എംഎം ആണ് പുതിയ വാഗണ്‍ആറിന്റെ ഉയരം.
മെക്കാനിക്കല്‍ ഫീച്ചേഴ്‌സിന്റെ കാര്യത്തിലും വാഗണ്‍ആര്‍ മികവ് പുലര്‍ത്തുന്നുണ്ട്. ഗോ, ടിയാഗോ എന്നീ മോഡലുകള്‍ 1.2 ലിറ്റര്‍ എന്‍ജിനിലും സാന്‍ട്രോ 1.1 ലിറ്റര്‍ എന്‍ജിനിലും പുറത്തിറങ്ങുമ്പോള്‍ പുതിയ വാഗണ്‍ആര്‍ 1.0, 1.2 എന്നീ രണ്ട് എന്‍ജിനുകളില്‍ അവതരിപ്പിക്കുന്നുണ്ട്.
പുതിയ വാഗണ്‍ആറിന് 68/83 ബിഎച്ച്പി കരുത്തും 90/113 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള എന്‍ജിനുകളാണ് നല്‍കിയിരിക്കുന്നത്. അതേസമയം, സാന്‍ട്രോ 69 ബിഎച്ച്പി കരുക്കും 99 എന്‍എം ടോര്‍ക്കും, ടിയാഗോ 85 ബിഎച്ച്പി കരുത്തും 114 എന്‍എം ടോര്‍ക്കും, ഗോ 68 ബിഎച്ച്പി കരുത്തും 104 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
സ്റ്റൈലിന്റെയും സൗകര്യങ്ങളുടെയും കാര്യത്തിലും പുതിയ വാഗണ്‍ആര്‍ എതിരാളികളെക്കാള്‍ ഒട്ടും പിന്നിലല്ല. അടിസ്ഥാന മോഡല്‍ മുതല്‍ തന്നെ ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, എബിഎസ്, ഇബിഡി സുരക്ഷയും വാഗണ്‍ആറിന്റെ സവിശേഷതയാണ്.
Content Highlights: 2019 Maruti Suzuki Wagon R Have Three rivals