ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡിസ് ബെന്‍സ് പുതിയ സി ക്ലാസ് സെഡാന്‍ കേരളത്തില്‍ പുറത്തിറക്കി. തിരുവനന്തപുറത്ത് നടന്ന ചടങ്ങില്‍ രാജശ്രീ മോട്ടോഴ്സ് സിഇഒ രാജീവ് മേനോനും രാഘവേന്ദ്ര ശിവകുമാറും ചേര്‍ന്നാണ് പുതിയ സി ക്ലാസ് പുറത്തിറക്കിയത്. C220d പ്രൈം, C220d പ്രോഗ്രസ്സീവ്, C300d AMG എന്നീ മൂന്ന് വകഭേദങ്ങളുണ്ട് സി ക്ലാസിന്. 40 ലക്ഷം മുതല്‍ 48.50 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.
പുതിയ ഡിസൈനിലുള്ള സ്റ്റിയറിങ് വീല്‍, 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവ ഉള്‍വശത്തെ വ്യത്യസ്തമാക്കും. ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഏഴ് എയര്‍ ബാഗ്, അഡാപ്റ്റീവ് ബ്രേക്കിങ് എന്നിവയും വാഹനത്തിലുണ്ട്. ഉയര്‍ന്ന വകഭേദമായ എഎംജിയില്‍ ആക്ടീവ് പാര്‍ക്കിങ് അസിസ്റ്റ് സംവിധാനവുമുണ്ട്.
ബിഎസ്-6 നിലവാരത്തിലുള്ള പുതിയ ഡീസല്‍ എന്‍ജിനാണ് സി-ക്ലാസില്‍ നല്‍കിയിരിക്കുന്നത്. സി220ഡിയില്‍ 192 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമേകുന്ന ഡീസല്‍ എന്‍ജിനാണുള്ളത്. 6.9 സെക്കന്‍ഡില്‍ ഇതില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താം. സി-300ഡി മോഡലിലെ ഡീസല്‍ എന്‍ജിന്‍ 241 ബിഎച്ച്പി പവറും 500 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 5.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഇതിനാകും. രണ്ടിലും 9 സ്പീഡ് ജി-ട്രോണിക് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.
Content Highlights; 2018 Mercedes C-Class Facelift Launched In Kerala