കുട്ടികളുടെ ഹെല്‍മെറ്റ് കിട്ടാനില്ല; ഉള്ളതില്‍ പലതും ഗുണമേന്മഇല്ലാത്തത്


മൂന്ന് വയസ്സ് തൊട്ട് ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലുള്ള ഹെല്‍മെറ്റ് ഉണ്ട്. 790 രൂപ മുതലാണ് പല ബ്രാന്‍ഡുകളുടെയും വില.

രുചക്രവാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയെങ്കിലും കുട്ടികള്‍ക്കുള്ളത് കിട്ടാന്‍ പ്രയാസം. ലഭ്യമായവയാവട്ടെ പലതും ഗുണമേന്മയില്ലാത്തതും. ആവശ്യക്കാര്‍ കുറവായതുകൊണ്ട് പൊതുവേ കുട്ടികളുടെ ഹെല്‍മെറ്റ് വലിയതോതില്‍ വിപണിയിലുണ്ടാവാറില്ല.

ചില സ്‌കൂളുകളിലും മറ്റും ഇരുചക്രവാഹനങ്ങളില്‍ രക്ഷിതാക്കള്‍ക്കൊപ്പം വരുന്ന കുട്ടികള്‍ ഹെല്‍മെറ്റിടണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അത്തരത്തില്‍ മാത്രമാണ് വില്‍പ്പനയുണ്ടായിരുന്നത്. എന്നാല്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ള പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹൈല്‍മെറ്റ് നിര്‍ബന്ധമാക്കിയതോടെയാണ് ഇവ തേടി കൂടുതല്‍പേര്‍ എത്താന്‍ തുടങ്ങിയത്.

പല കടകളിലും അതുകൊണ്ടുതന്നെ ഹെല്‍മെറ്റ് കിട്ടാത്ത അവസ്ഥയുണ്ടായി. ഐ.എസ്.ഐ. മുദ്രയില്ലാത്ത ഹെല്‍മെറ്റുകളാണ് മിക്ക സ്ഥലങ്ങളിലും ഉണ്ടായിരുന്നത്. രണ്ടോ മൂന്നോ കമ്പനികളുടെ ഹെല്‍മെറ്റ് മാത്രമാണ് ഗുണമേന്മാ മുദ്രയോടെ എത്തുന്നതെന്ന് കച്ചവടക്കാര്‍ പറഞ്ഞു.

മൂന്ന് വയസ്സ് തൊട്ട് ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലുള്ള ഹെല്‍മെറ്റ് ഉണ്ട്. ഭാരംകുറഞ്ഞതും കുട്ടികളെ ആകര്‍ഷിക്കാന്‍ പറ്റുന്ന തരത്തില്‍ രൂപകല്‍പ്പനചെയ്ത ഹെല്‍മെറ്റാണുള്ളത്. 790 രൂപ മുതലാണ് പല ബ്രാന്‍ഡുകളുടെയും വില.

പല കടക്കാരും ആവശ്യാനുസരണം കൂടുതല്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. നേരത്തേ ഇരുപതോ മുപ്പതോ ഹെല്‍മെറ്റൊക്കെ പോയിരുന്നിടത്ത് ഇപ്പോള്‍ നൂറിനടുത്തൊക്കെ വില്‍ക്കുന്നുണ്ടെന്ന് പൊറ്റമ്മല്‍ ഹൈലൈറ്റ് മാള്‍ റോഡിലെ വേഗ ഹെല്‍മെറ്റ്സ് പ്രൊപ്രൈറ്റര്‍ ദിലീപ് കുമാര്‍ പറഞ്ഞു.

കൂടുതല്‍ ഹെല്‍മെറ്റുകള്‍ എത്തിക്കാനായി കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുകയാണ് വ്യാപാരികള്‍. ഗുണമേന്മയില്ലാത്ത ഹെല്‍മെറ്റാണെങ്കില്‍ പെട്ടന്നുതന്നെ പൊട്ടിപ്പോകുമെന്ന് നടക്കാവ് വിന്‍സ് ആക്സസറീസിലെ അഷ്നില്‍ പറഞ്ഞു.

Content Highlights: Unavailability Of Childrens Helmets

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram