നിരത്തിലെത്തിയ നാള്‍മുതല്‍ മികച്ച വില്‍പനയോടെ മുന്നേറുന്ന എന്‍ടോര്‍ക്കിന്റെ ഡ്രം ബ്രേക്ക് പതിപ്പുമായി ടിവിഎസ്. 64537 രൂപയാണ് വാഹനത്തിന്റെ കോഴിക്കോട് എക്‌സ്‌ഷോറൂം വില. നേരത്തെ വിപണിയിലുള്ള ഡിസ്‌ക് ബ്രേക്ക് വേരിയന്റിനെക്കാള്‍ (മുന്നില്‍ ഡിസ്‌ക് പിന്നില്‍ ഡ്രം ബ്രേക്ക്) ഏകദേശം 2500 രൂപയോളം കുറവാണ് പുതിയ ഡ്രം ബ്രേക്ക് എന്‍ടോര്‍ക്കിന്.
ഡ്രം ബ്രേക്കിലേക്ക് മാറിയതൊഴിച്ചാല്‍ മറ്റുമാറ്റങ്ങളൊന്നും എന്‍ടോര്‍ക്കിനില്ല. മുന്നിലും പിന്നിലും ഡ്രം ബ്രേക്കാണ് പുതിയ എന്‍ടോര്‍ക്കിന് സുരക്ഷയേകുന്നത്. സുരക്ഷാമാദണ്ഡപ്രകാരം സിബിഎസ് ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്. അതേസമയം സീറ്റിനടിയിലെ ലൈറ്റ്, യുഎസ്ബി ചാര്‍ജര്‍, എന്‍ജില്‍ കില്‍ സ്വിച്ച് എന്നിവ ഡ്രം ബ്രേക്ക് വകഭേദത്തിലുണ്ടാകില്ല.
9.2 ബിഎച്ച്പി പവറും 10.5 എന്‍എം ടോര്‍ക്കുമേകുന്ന 124.79 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. സ്‌പോര്‍ട്ടി ഡിസൈന്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി സംവിധാനത്തോടെ വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് എന്‍ടോര്‍ക്കിന്റെ പ്രധാന സവിശേഷതകള്‍. ഹീറോ ഡെസ്റ്റിനി 125, സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125, ഹോണ്ട ഗ്രാസ്യ 125, സുസുക്കി ആക്‌സസ് 125 എന്നിവയാണ് ടിവിഎസ് എന്‍ടോര്‍ക്കിന്റെ എതിരാളികള്‍.
Content Highlights; TVS Ntorq, Ntorq Drum Brake, Ntorq