മൂന്ന് കിടിലന്‍ ഇലക്ട്രിക് സ്‌കൂട്ടറുമായി ടെക്കോ ഇലക്ട്രാ; വില 44,000 രൂപ മുതല്‍


നിയോ, റാപ്ടര്‍ എന്നിവ കൂടുതല്‍ സ്‌പോര്‍ട്ടി രൂപത്തിന് പ്രാധാന്യം നല്‍കിയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതേസമയം എമേര്‍ജ് അല്‍പം റെട്രോ രൂപത്തിലാണ്.

പുണെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ടെക്കോ ഇലക്ട്രാ പുതിയ മൂന്ന് മോഡലുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. നിയോ, റാപ്ടര്‍, എമേര്‍ജ് എന്നിവയാണ് മൂന്ന് സ്‌കൂട്ടറുകള്‍. ഇതില്‍ നിയോയാണ് ഏറ്റവും വില കുറഞ്ഞ മോഡല്‍. 43,967 രൂപ. റാപ്ടറിന് 60,771 രൂപയും എമേര്‍ജിന് 72,247 രൂപയുമാണ് പുണെയിലെ എക്‌സ്‌ഷോറൂം വില.

നിയോയില്‍ 12v 20Ah ലെഡ് ആസിഡ് ബാറ്ററിയും റാപ്റ്ററില്‍ 12v 32Ah ലെഡ് ആസിഡ് ബാറ്ററിയും എമേര്‍ജില്‍ 48v 28 Ah ലിഥിയം അയേണ്‍ ബാറ്ററിയുമാണുള്ളത്. മൂന്ന് മോഡലിലും 250 വാട്ട് ബിഎല്‍ഡിസി മോട്ടോറാണ്. നിയോ ഒറ്റചാര്‍ജില്‍ 60-65 കിലോമീറ്ററും റാപ്റ്റര്‍ 75-85 കിലോമീറ്ററും എമേര്‍ജ് 70-80 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കും. നിയോയും റാപ്റ്ററും 5-7 മണിക്കൂറിനുളളില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാം. എമേര്‍ജ് ചാര്‍ജ് ചെയ്യാന്‍ 4-5 മണിക്കൂര്‍ മതി.

നിയോ, റാപ്ടര്‍ എന്നിവ കൂടുതല്‍ സ്‌പോര്‍ട്ടി രൂപത്തിന് പ്രാധാന്യം നല്‍കിയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതേസമയം എമേര്‍ജ് അല്‍പം റെട്രോ രൂപത്തിലാണ്. എല്‍ഇഡി ഹെഡ്‌ലാമ്പ്, ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ്, യുഎസ്ബി ചാര്‍ജിങ്, അലോയി വീല്‍ എന്നിവ വാഹനങ്ങളിലുണ്ട്. സുഖകരമായ യാത്രയ്ക്ക് മൂന്നിലും മുന്നില്‍ ടെലസ്‌കോപിക് സസ്‌പെന്‍ഷനും പിന്നില്‍ ഡ്യുവല്‍ മോണോ സസ്‌പെന്‍ഷനുമാണുള്ളത്. നിയോയില്‍ സുരക്ഷയ്ക്കായി മുന്നിലും പിന്നിലും ഡ്രം ബ്രേക്കാണുള്ളത്. അതേസമയം റാപ്ടറിലും എമേര്‍ജിലും മുന്നില്‍ ഡിസ്‌കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് സുരക്ഷയൊരുക്കുക.

നിലവില്‍ അഹമ്മദ്‌നഗര്‍, ഹൈദരാബാദ്, ലക്‌നൗ, നാഗ്പൂര്‍, പൂണെ, തെലുങ്കാന, വിജയവാഡ തുടങ്ങിയ 50 ഇടങ്ങളിലാണ് ടെക്കോ ഇലക്ട്രയ്ക്ക് ഡീലര്‍ഷിപ്പുകളുള്ളത്. വൈകാതെ ബെംഗളൂരു, തമിഴ്‌നാട്, ഡല്‍ഹി, ജാര്‍ഖണ്ഡ്, ഹരിയാണ തുടങ്ങിയ ഇടങ്ങളിലും കമ്പനി ഡീലര്‍ഷിപ്പ് ആരംഭിക്കും.

Content Highlights; Techo Electra, Neo electric scooter, Emerge, Raptor

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram