മനംകവരാന്‍ ടിവിഎസ് എന്‍ടോര്‍ക്ക് 125 റേസ് എഡിഷന്‍, വില 62995 രൂപ


1 min read
Read later
Print
Share

എല്‍ഇഡി ഹെഡ്‌ലാമ്പ്, ടി രൂപത്തിലുള്ള എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, ഹസാര്‍ഡ് ലൈറ്റ് എന്നിവ പുതുതായി എന്‍ടോര്‍ക്കില്‍ ഇടംപിടിച്ചു.

ടിവിഎസ് മോട്ടോഴ്‌സ് പുതിയ എന്‍ടോര്‍ക്ക് 125 റേസ് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറക്കി. 62,995 രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. റഗുലര്‍ ഡിസ്‌ക് ബ്രേക്ക് എന്‍ടോര്‍ക്കിനെക്കാള്‍ മൂവായിരം രൂപയോളം കൂടുതലാണിത്. മുന്‍ മോഡലില്‍നിന്ന് രൂപത്തില്‍ ചെറിയ മാറ്റങ്ങളുണ്ട് റേസ് എഡിഷന്. അതേസമയം മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് പഴയപടി തുടരും.

പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പ്, ടി രൂപത്തിലുള്ള എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, ഹസാര്‍ഡ് ലൈറ്റ് എന്നിവ പുതുതായി ഇടംപിടിച്ചു. ബ്ലാക്ക്, സില്‍വര്‍, റെഡ് എന്നിവ ചേര്‍ന്ന ട്രിപ്പിള്‍ ടോണ്‍ കളറിലാണ് റേസ് എഡിഷന്‍. റേസ് എഡിഷനെ സൂചിപ്പിക്കാന്‍ ഫ്രണ്ട് ഏപ്രണില്‍ സ്‌പോര്‍ട്ടി ഗ്രാഫിക്‌സുമുണ്ട്.

124.79 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് റേസ് എഡിഷനിലും. 7500 ആര്‍പിഎമ്മില്‍ 9.27 ബിഎച്ച്പി പവറും 5500 ആര്‍പിഎമ്മില്‍ 10.5 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. സുരക്ഷയ്ക്കായി മുന്നില്‍ 220 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 130 എംഎം ഡ്രം ബ്രേക്കുമാണ്‌.

Content Highlights; tvs ntorq 125 race edition launched in india, ntorq race edition

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram