യുവാക്കളെ വശീകരിക്കാന്‍ നിഞ്ച 650 KRT എഡിഷനുമായി കവസാക്കി


കവസാക്കി റേസിങ് ടീം എന്നതിന്റെ ചുരുക്കപ്പേരാണ് KRT

വസാക്കി നിരയിലെ എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് ടൂറര്‍ നിഞ്ച 650-ക്ക് പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കി. നിഞ്ച 650 KRT എന്ന പേരിലാണ് ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചത്. കവസാക്കി റേസിങ് ടീം എന്നതിന്റെ ചുരുക്കപ്പേരാണ് KRT. നിറത്തിനൊപ്പം വാഹനത്തിന്റെ പുറംമോഡിയില്‍ മാത്രമാണ് മാറ്റങ്ങളുള്ളത്. മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് പഴയപടി തുടരും.

5.49 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. സ്റ്റാന്റേര്‍ഡ് പതിപ്പിനെക്കാള്‍ 16000 രൂപയോളം കൂടുതലാണിത്. ഗ്രീന്‍, ഗ്രേ, ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ബോഡിയിലുള്ളത്. 649 സിസി ലിക്വിഡ് കൂള്‍ഡ് പാരലല്‍-ട്വന്‍ എന്‍ജിന്‍ 8000 ആര്‍പിഎമ്മില്‍ 67.2 ബിഎച്ച്പി പവറും 6500 ആര്‍പിഎമ്മില്‍ 65.7 എന്‍എം ടോര്‍ക്കുമേകും. 6 സ്പീഡ് ഗിയര്‍ബോക്‌സിനൊപ്പം സ്ലിപ്പര്‍ ക്ലച്ച് സംവിധാനവും പുതിയ നിഞ്ചയിലുണ്ട്.

സുരക്ഷ നല്‍കാന്‍ സ്റ്റാന്റേര്‍ഡായി ആന്റി ലോക്കിങ് ബ്രേക്കിങ് സംവിധാനവും പരിഷ്‌കരിച്ചിട്ടുണ്ട്. ഹോണ്ട CBR 650F, സുസുക്കി SFV650, ബെനെലി TNT 600 GT, യമഹ FZ-07 എന്നിവയാണ് ഇവിടെ നിഞ്ച 650 KRT-യുടെ എതിരാളികള്‍.

Content Highlights: Kawasaki Ninja 650 KRT, Ninja 650 KRT Features, Ninja KRT Prizw, Kawasaki Ninja, Kawasaki Bikes

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram