ബിഎസ് 6-ല്‍ ക്ലെച്ച് പിടിച്ച് ഹോണ്ട; ബി.എസ്.-6 ടൂവീലറുകളുടെ വില്പന 60,000 കടന്നു


സ്റ്റാന്‍ഡേര്‍ഡ്, അല്ലോയ്, ഡീലക്‌സ് എന്നീ വേരിയന്റുകളിലും നാല് നിറങ്ങളിലുമാണ് ആക്ടിവ 125 ബി.എസ്.-6 അവതരിപ്പിച്ചിട്ടുള്ളത്.

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ഏറ്റവും പുതിയ ബി.എസ്.-6 ടൂവീലറുകളുടെ വില്പന 60,000 യൂണിറ്റ് കടന്നു. ആക്ടിവ 125 ബി.എസ്.-6, 125 സി.സി. മോട്ടോര്‍സൈക്കിളായ എസ്.പി. 125 എന്നീ മോഡലുകളുടെ വില്പനയാണ് റെക്കോഡ് സമയത്തിനുള്ളില്‍ 60,000 യൂണിറ്റ് കടന്നത്.

രണ്ടു മോഡലുകളും ഇന്ത്യയിലുടനീളം ലഭ്യമാണ്. ഹോണ്ടയുടെ പുതിയ ബി.എസ്.-6 എന്‍ജിനില്‍ സ്മാര്‍ട്ട് പവര്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിട്ടുള്ളത്.

സ്റ്റാന്‍ഡേര്‍ഡ്, അല്ലോയ്, ഡീലക്‌സ് എന്നീ വേരിയന്റുകളിലും നാല് നിറങ്ങളിലുമാണ് ആക്ടിവ 125 ബി.എസ്.-6 അവതരിപ്പിച്ചിട്ടുള്ളത്. ആറു വര്‍ഷത്തെ വാറന്റി പാക്കേജ് കൂടി ഈ മോഡലിന് ലഭിക്കും. 67,490 രൂപയാണ് ഡല്‍ഹി എക്‌സ് ഷോറൂം വില.

എസ്.പി. 125 ബി.എസ്.-6ല്‍ എച്ച്.ഇ.ടി. ആറു വര്‍ഷത്തെ വാറന്റിയാണ് ഈ മോഡലിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. രണ്ടു വേരിയന്റിലും നാലു നിറങ്ങളിലും ലഭ്യമായ എസ്.പി. 125 ബി.എസ്.-6ന് 72,900 രൂപയാണ് ഡല്‍ഹി എക്‌സ് ഷോറൂം വില.

Content Highlights: Honda Sold 60,000 BS-6 Engine Two Wheelers

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram