മസില്‍ പെരുപ്പിച്ച് ഹോണ്ടയുടെ പുതിയ കരുത്തന്‍ സിബിആര്‍ 650 ആര്‍ ഇന്ത്യയില്‍


2 min read
Read later
Print
Share

7.70 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില

ടത്തരം ഭാരമുള്ള സ്പോര്‍ട്സ് മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ ഹോണ്ടയുടെ പുതിയ സിബിആര്‍ 650 ആര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. സിബിആര്‍ 650 എഫിന് പകരമായാണ് സിബിആര്‍ 650 ആര്‍ എത്തിയത്. 7.70 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഹോണ്ടയുടെ റേസിങ് വിഭാഗത്തില്‍പ്പെട്ട സിബിആര്‍ 650 ആര്‍ കരുത്തേറിയ പ്രകടനം കാഴ്ചവയ്ക്കുമെന്നും ഇടത്തരം ഭാരശ്രേണിയിലുള്ള ബൈക്ക് ആരാധകരെ ആവേശം കൊള്ളിക്കുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

ഡയമണ്ട് ടൈപ്പ് ഫ്രെയിം അടിസ്ഥാനത്തിലാണ് സിബിആര്‍ 650 ആറിന്റെ നിര്‍മാണം. ട്വിന്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്റ്റെപ്പ്ഡ് സീറ്റ്, സിംഗിള്‍ അണ്ടര്‍സൈഡ് എക്‌സ്‌ഹോസ്റ്റ്, വലിയ ഫ്യുവല്‍ ടാങ്ക്, ഫെയറിങ് എന്നിവയാണ്‌ രൂപത്തില്‍ സിബിആര്‍ 650 ആറിന്റെ പ്രത്യേകതകള്‍. 2153 എംഎം നീളവും 749 എംഎം വീതിയും 1149 എംഎം ഉയരവും 1449 എംഎം വീല്‍ബേസും വാഹനത്തിനുണ്ട്. 210 കിലോഗ്രാമാണ് ഭാരം. ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി 15.4 ലിറ്ററും. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ 41 എംഎം ഷോവ അപ്പ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍.

648 സിസി ഫോര്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 11500 ആര്‍പിഎമ്മില്‍ 87 ബിഎച്ച്പി പവറും 8000 ആര്‍പിഎമ്മില്‍ 60 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. സ്ലിപ്പര്‍ ക്ലച്ചും വാഹനത്തിലുണ്ട്. സെലക്റ്റബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ റിയര്‍ വീല്‍ ട്രാക്ഷന്‍ നിലനിര്‍ത്തും. റൈഡറുടെ ഇഷ്ടമനുസരിച്ച് സ്വിച്ച് ഓഫ് ചെയ്യാനുമാകും.

സുരക്ഷയ്ക്കായി മുന്നില്‍ 310 എംഎം ഡിസ്‌കും പിന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കുമാണുള്ളത്. ഡ്യുവല്‍ എബിഎസ് സംവിധാനം സുരക്ഷ ഉറപ്പാക്കും. വേഗം കൂട്ടാനായി മുന്‍ഗാമിയേക്കാള്‍ ആറു കിലോഗ്രാം ഭാരം കുറവാണ് സിബിആര്‍ 650 ആറിന്റെ ചേസിസിന്. ഗ്രാന്‍ഡ് പ്രിക്സ് റെഡ്, ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക് എന്നിങ്ങനെ രണ്ടു നിറങ്ങളില്‍ വാഹനം ലഭ്യമാകും. രാജ്യത്തെ 22 വിങ് വേള്‍ഡ്‌ ഔട്ട്‌ലെറ്റ് വഴിയും ബിഗ് വിങ്‌ ഡീലര്‍ഷിപ്പിലും സിബിആർ 650 ആര്‍ ലഭ്യമാണ്.

Content Highlights; Honda CBR650R Launched in India

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram